ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹജ്ജ് സബ്സിഡി അവസാനിപ്പിച്ചതിന് പിന്നാലെ ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് നഖ്വി വ്യക്തമാക്കിയിരിക്കുന്നത്.

പ്രീണനമല്ല ശാക്തീകരണമാണ് വേണ്ടതെന്ന നയപ്രകാരമാണ് ഈ നടപടിയെന്നും, വിമാനക്കൂലി കുറച്ചതു കൊണ്ട് ഹജ്ജ് തീര്‍ഥാടകരെ യുപിഎ കാലത്ത് നടന്നിരുന്നതുപോലെ സാമ്ബത്തികമായും രാഷ്ട്രീയമായും ചൂഷ്ണം ചെയ്തിരുന്ന അവസ്ഥയ്ക്ക് അറുതിവരുത്തുമെന്നും മുക്താര്‍ അബ്ബാസ് നഖ്വി കൂട്ടിച്ചേര്‍ത്തു.

എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സൗദിയിലെ മറ്റൊരു വിമാന കമ്ബനിയായ ഫ്ലൈനാസ് തുടങ്ങിയവയ്ക്കാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് നിരക്കിളവ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.