ദുബൈ വിസക്ക് നാട്ടിലെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട


ദുബൈയില്‍ ജോലി തേടുന്നവര്‍ക്ക് ആശ്വസ വാര്‍ത്ത. ദുബൈ വിസക്ക് നാട്ടിലെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാല്‍ യുഎഇയിലെ മറ്റു എമിറേറ്റുകള്‍ക്ക് ഈ ഇളവുണ്ടാകില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ദുബൈ താമസ കുടിയേറ്റ വകുപ്പ് വിസ കേന്ദ്രങ്ങള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം നാല് മുതലാണ് യുഎഇ തൊഴില്‍ വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ജോലിക്ക് അപേക്ഷിക്കുന്നയാള്‍ വിദേശത്താണെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം താമസിച്ച രാജ്യത്തെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. രാജ്യത്ത് ജോലിക്കെത്തുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ല എന്ന് തെളിയിക്കുന്നതിനാണ് ഇത്തരമൊരു നിബന്ധന യുഎഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.