ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണമില്ല; പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ തള്ളി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സിബിഐ അന്വേഷണത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ മുമ്പ് നടന്ന പല ആക്രമണങ്ങളുടെയും ചരിത്രം മുഖ്യമന്ത്രി സഭയിൽ ചൂണ്ടിക്കാട്ടി.

കണ്ണൂരിൽ നടന്ന സർവകക്ഷി സമാധാന യോഗത്തിൽ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരിൽ കെ സുധാകരനും തിരുവനന്തപുരത്ത് ഡീൻ കുര്യാക്കോസും നിരാഹാര സമരം നടത്തുകയാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.