പൗരപ്രമുഖന്റെ മാതൃക. യാഥാർത്ഥ്യമാകുന്നത് കെ.എസ്.ഇ.ബി യുടെ ചിരകാല സ്വപ്നം.പാനൂർ കെ.എസ്.ഇ.ബി ഓഫീസ്  എലാങ്കോട്ടേക്ക് മാറുന്നു. കെട്ടിടം പണിയാൻ സൗജന്യമായി 10 സെന്റ് സ്ഥലം വിട്ടുനൽകി പൗരപ്രമുഖന്റെ മാതൃക. യാഥാർത്ഥ്യമാകുന്നത് കെ.എസ്.ഇ.ബി യുടെ ചിരകാല സ്വപ്നം.

പാനൂർ – പുത്തൂർ റോഡിൽ വൈദ്യരു പീടികയ്ക്ക് സമീപം കൃഷി ഓഫീസിനു സമീപമാണ് നിർദ്ദിഷ്ട ഓഫീസ് കെട്ടിടം നിർമ്മിക്കാൻ പോകുന്നത്. ഓഫീസിനായി,
എലാങ്കോട്ടെ പി കെ ഹൗസിലെ പി.കെ.കുഞ്ഞബ്ദുള്ള ഹാജി എലാങ്കോട് ഓർഫനേജിന്റെ മുഖ്യ രക്ഷാധികാരിയും പരേതനായ പാക്കഞ്ഞി കുഞ്ഞമ്മദ് ഹാജിയുടെ മകനും ആണ്‌
സൗജന്യമായി 10 സെന്റ് സ്ഥലം വിട്ടുനൽകി. വസ്തുവിന്റെ ആധാര കൈമാറ്റവും നടന്നു.
കെ.എസ്.ഇ.ബി തലശ്ശേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ രജിസ്ട്രർ ചെയ്ത വസ്തുവിന്റെ ആധാരം ഡിവിഷൻ എക്സി.എഞ്ചിനീയർ ജയകൃഷ്ണൻ പി.കെ.കുഞ്ഞബ്ദുള്ള ഹാജിയുടെ വസതിയിൽ വെച്ച് ഏറ്റുവാങ്ങി .
പാനൂർ സബ്ബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജാത കെ.എസ്.ഇ.ബി യുടെ ഉപഹാരം കുഞ്ഞബ്ദുള്ളയ്ക്ക് കൈമാറി.
പാനൂർ സെക്ഷൻ
അസി: എഞ്ചിനീയർ കെ.രാജേഷ് ,
സബ്ബ് എഞ്ചിനീയറന്മാരായ
അമിത് വിജയൻ , എ എൻ രാജേഷ് സ്റ്റാഫിനെ പ്രതിനിധികരിച്ച് സ്റ്റാഫ് സെക്രട്ടറി എം സിറാജു, ആധാരം എഴുത്തുകാരൻ കെ.പ്രഭാകരൻ കുഞ്ഞബ്ദുള്ളഹാജിയുടെ സഹോദരൻ
പി.കെ ഇബ്രാഹിം ഹാജി എന്നിവരും പങ്കെടുത്തു.
കെ.എസ്.ഇ.ബി യുടെ അഭ്യർത്ഥന പ്രകാരം
പാനൂർ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ രൂപികരിച്ച സബ് കമ്മറ്റിയുടെ ശ്രമഫലമായാണ് കെ.എസ്.ഇ.ബി പാനൂർ ഓഫീസ് പാനൂർ ഏരിയയിൽ തന്നെ നിലനിർത്താൻ സാധിച്ചത്.
സ്ഥലം അനുവദിച്ചു കിട്ടിയതിനാൽ കെ.എസ്.ഇ.ബി നേരിട്ട് ഓഫീസ് കെട്ടിടം നിർമ്മിയ്ക്കും.
കെട്ടിടത്തിന്റെ പ്ലാൻ തയ്യാറായി കഴിഞ്ഞു.
വരുന്ന ഒരു വർഷത്തിനുള്ളിൽ പുതിയ ഓഫീസ് കെട്ടിടം യാഥാർത്ഥ്യമാക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്
ചൊക്ലി ,പെരിങ്ങത്തൂർ ,പാറാട് ,പാനൂർ എന്നീ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളുടെ സബ്ബ് ഡിവിഷൻ ഓഫീസാണ് പുതിയ ഓഫീസ് കെട്ടിട നിർമ്മാണത്തോടെ യാഥാർത്ഥ്യമാകുന്നത്.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.