വിജയച്ചിറകില്‍ മഞ്ഞപ്പട: നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്


നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ വെസ് ബ്രൗണിന്റെ മികച്ച ഹെഡർ ആണ് വിജയം സമ്മാനിച്ചത്.

ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ പോസ്റ്റിൽ പോൾ റഹുബ്കയുടെ രക്ഷപെടുത്തൽ ബ്ലാസ്റ്റേഴ്സിന് തുണയാവുകയായിരുന്നു. തുടർന്ന് ഒരു സെൽഫ് ഗോളിൽ നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കഷ്ട്ടിച്ചു രക്ഷപെട്ടുകയായിരുന്നു. ജാക്കിചന്ദിന്റെ ക്രോസ്സ് രക്ഷപെടുത്താൻ ശ്രമിച്ച നിർമലിന്റെ ശ്രമം സ്വന്തം ഗോൾ പോസ്റ്റിലേക്ക് പോവുകയും വളരെ മനോഹരമായി നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ രഹനേഷ് രക്ഷപ്പെടുത്തുകയായിരുന്നു.

തുടർന്ന് ആരാധകരുടെ കാത്തിരിപ്പിനു അവസാനമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ പിറന്നു. ജാക്കിചന്ദിന്റെ കോർണറിൽ നിന്ന് വെസ് ബ്രൗൺ ആണ് ഗോൾ നേടിയത്.  മാർക്ക് ചെയ്യപ്പെടാതെ നിന്ന ബ്രൗൺ ഒരു ബുള്ളറ്റ് ഹെഡറിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ കീപ്പർ രഹനേഷിനെ മറികടക്കുകയായിരുന്നു. തുടർന്ന് ഡിഡീകയുടെ മികച്ചൊരു ലോങ്ങ് റേഞ്ച് ഷോട്ട് പോസ്റ്റിനു തൊട്ടുരുമ്മി പോയതും കേരള ബ്ലാസ്റ്റേഴ്സിന് തുണയായി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.