ബ്ലാസ്‌റ്റേഴ്‌സിനെ പുറത്താക്കി ഗോവ സെമിക്ക് തൊട്ടരികിൽ


ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മൽസരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്തയെ ഗോൾമഴയിൽ മുക്കി എഫ്സി ഗോവ. ജയിച്ചത് ഗോവയും തോറ്റത് കൊൽക്കത്തയുമാണെങ്കിലും ഈ ഫലം ഏറ്റവും തിരിച്ചടിയായത് കേരളാ ബ്ലാസ്റ്റേഴ്സിനും. ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്തയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത എഫ്സി ഗോവ പ്ലേ ഓഫിന് തൊട്ടടുത്തെത്തിയപ്പോൾ, കൊൽക്കത്തയുടെ ജയം കാത്തിരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾ അവസാനിച്ചു. അടുത്ത മൽസരത്തിൽ ജംഷഡ്പുരിനെ നേരിടുന്ന ഗോവയ്ക്ക് മൽസരം സമനിലയിലായാലും സെമിയിലേക്കു മുന്നേറാം. അതേസമയം, ജയിച്ചാൽ ജംഷഡ്പുരാകും നാലാം സ്ഥാനക്കാരായി സെമിയിലെത്തുക.
ആദ്യ 21 മിനുട്ടിനുള്ളിൽ മൂന്ന് ഗോളുകളാണ് ഗോവ എ ടി കെ വലയിൽ അടിച്ചു കയറ്റിയത്. ഗോവയുടെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തായി.  ബെംഗളുരുവിനെതിരെ ജയിച്ചാലും കേരളത്തിന് സെമി പ്രവേശനം സാധ്യമാവില്ല.
എ ടി കെയുടെ ആക്രമണം കണ്ടു ആണ് മത്സരം തുടങ്ങിയതെങ്കിലും 10ആം മിനുറ്റിൽ തന്നെ ഗോവ മുൻപിലെത്തി. സെർജിയോ ജസ്റ്റെയാണ് ഹ്യൂഗോ ബൗമസിന്റെ കോർണറിന് തല വെച്ച് എ ടി കെ ഗോൾ വല കുലുക്കിയത്. തുടർന്ന് 15ആം മിനുട്ടിൽ ലാൻസറൊട്ടേയിലൂടെ ഗോവ ലീഡ് ഇരട്ടിയാക്കി. എ ടി കെ ഗോൾ കീപ്പർ സെറാം പോയ്‌റോയുടെ മികച്ചൊരു രക്ഷപെടുത്തലിൽ നിന്ന് പന്ത് ലഭിച്ച ലാൻസറൊട്ടേ ഗോൾ നേടുകയായിരുന്നു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.