കൊളച്ചേരി പ്രീമിയർ ലീഗ്; ബ്രദേർസ് നാറാത്ത് വിജയകിരീടത്തിൽ മുത്തമിട്ടു
ഇന്നലെ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ fc ഒലീവ് ചേലേരിമുക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കഴിഞ്ഞ വർഷത്തെ റണ്ണേർസ് ആയ സിറ്റി ബ്രദേർസ് നാറാത്ത് വിജയകിരീടത്തിൽ മുത്തമിട്ടു. വാശിയേറിയ പോരാട്ടത്തിൽ ആദ്യ പകുതിയിൽ തന്നെ നാറാത്ത് 2 ഗോളുകൾ ഒലീവിന്റെ വലയിലെത്തിച്ച് തങ്ങളുടെ ശൌര്യം പുറത്ത് കാട്ടി. രണ്ടാം പകുതിയിൽ ഒലീവ് 1 ഗോൾ മടക്കിയപ്പോൾ മത്സരത്തിന് വാശിയേറി. എന്നാൽ വിജയം നാറാത്തിനൊപ്പം നിന്നു.
മിന്നുന്ന കളി പുറത്തെടുത്ത സിറ്റി ബ്രദേർസ്താരം പ്രണവ് തുടർച്ചയായ രണ്ടാം സീസണിലും ടൂർണമെന്റിന്റെ മികച്ച താരമായി മാറി. നാറാത്തിന്റെ ഗോൾ കീപ്പർ രാഹുൽ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രദേർസ് കമ്പിലിന്റെ ആകാശ് മികച്ച ഗോളിനുള്ള ട്രോഫി നേടി.ടൂർണമെന്റിലെ ടോപ് സ്കോറർ ആയി ഒലീവിന്റെ അഷ്കർ ട്രോ ഫി ഏറ്റുവാങ്ങി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.