ഇഞ്ചുറി ടൈമിലെ അത്ഭുതഗോളില്‍ പൊട്ടിക്കരഞ്ഞ് സികെ വിനീത്; വികാരഭരിതരായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍


നിര്‍ണായക ഘട്ടത്തിലെ കിടിലന്‍ ഗോളിലൂടെ മലയാളികളുടെ സ്വന്തം വിനീത് രക്ഷക്കെത്തിയപ്പോള്‍ പുനെയില്‍ സെമി സാധ്യത തിരിച്ച് പിടിച്ച് ബ്ലാസ്‌റ്റേഴ്‌സ്. ഗോളടിച്ച ടീമിനെ ജയിപ്പിച്ച വിനീത് ആരാധകരെ സാക്ഷിയാക്കി പൊട്ടിക്കരഞ്ഞു. സന്തോഷത്തിന്റെ ആ നിമിഷങ്ങള്‍ ആരാധകരെയും ഞ്ട്ടിച്ചു.
പന്തുമായി ചീറി പാഞ്ഞ എമിലിയാനോ അല്‍ഫാരോയുടെ കയ്യില്‍ നിന്നും ബോള്‍ റാഞ്ചിയെടുക്കാന്‍ ശ്രമിച്ച സുബാഷിഷ് റോയിയുടെ ശ്രമത്തിന് ബ്ലാസ്‌റ്റേഴ്‌സ് നല്‍കേണ്ടി വന്ന പിഴയായിരുന്നു പുനെയുടെ സമനില ഗോള്‍. റഫറി പെനാല്‍ട്ടി വിധിച്ചതിനെ പരമാവധി എതിര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചെങ്കിലും അല്‍ഫാരോയുടെ ഷൂട്ടൗട്ടിലൂടെ പുനെക്ക് ജീവന്‍ വെച്ചു.
ജാക്കിചന്ദ് സിങിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയിരുന്നുവെങ്കിലും ജയം അനിവാര്യമായ കളിയുടെ രണ്ടാം പകുതിയില്‍ സമനില പിടിച്ച് പുനെ ഞെട്ടിക്കുകയായിരുന്നു.


രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോള്‍ പിറന്നത്. ഐ.എസ്.എല്ലിലെ ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നായിരുന്നു ഇത്. പെനാല്‍റ്റി ബോക്സിന്റെ പുറത്തു നിന്ന് ഗുഡ്ജോണ്‍ നല്‍കിയ പാസ് സ്വീകരിച്ച്‌ ജാക്കിചന്ദ് തൊടുത്ത ഷോട്ട് പൂനെ ഗോള്‍ കീപ്പര്‍ക്കു ഒരു അവസരവും നല്‍കാതെ ഗോളാവുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടുന്നതിന്റെ തൊട്ടു മുന്‍പ് പൂനെ സിറ്റിയുടെ മര്‍സെലിഞ്ഞോക്ക് ലഭിച്ച അവസരം ബാറില്‍ തട്ടി തെറിച്ചതും പൂനെ സിറ്റിക്ക് വിനയായി.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.