ഇ​രി​ട്ടി​യി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​രഹിതം: ഡി​വൈ​എ​സ്പി

ഇ​രി​ട്ടി: എ​ടൂ​ര്‍, മ​ട്ട​ന്നൂ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ല​ന്നും ഇ​ത്ത​രം വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​മെ​ന്നും ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ല്‍. ചി​ല അ​ട​ച്ചി​ട്ട വീ​ടു​ക​ളി​ല്‍ സ്റ്റി​ക്ക​റു​ക​ളും അ​ട​യാ​ള​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത് മ​റ്റ് ചി​ല​ര്‍ വീ​ട്ടു​കാ​രെ ക​ബ​ളി​പ്പി​ക്കാ​ന്‍ ചെ​യ്താ​താ​കാ​മെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.
സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വ്യാ​പ​ക​മാ​യി വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് ചി​ല പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.
ഇ​ത്ത​ര​ക്കാ​രെ പോ​ലീ​സ് ക​ണ്ടെ​ത്തി കേ​സെ​ടു​ക്കും. വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ള്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്നു​ണ്ട്.
എ​ന്നാ​ല്‍ പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ​വും വാ​ഹ​ന പ​രി​ശോ​ധ​ന, പ​ട്രോ​ളിം​ഗ് തു​ട​ങ്ങി​യ വ​ര്‍​ധി​പ്പി​ച്ച് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​താ​യും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.