ഹൗറ്റു ഫെയ്സ് എക്സാം ഒന്നാം ഘട്ടം സമാപിച്ചു

കണ്ണൂർ: വിദ്യാർത്ഥികൾ പരീക്ഷാ ചൂടിലേക്ക് കടക്കുന്ന സന്ദർഭത്തിൽ മാനസികമായി അവരെ തയ്യാറെടുപ്പിക്കാനും പരീക്ഷാപേടിയെ മാറ്റിയെടുക്കാനും വേണ്ടി എസ് ഐ ഒ - ജി ഐ ഒ സംയുക്തമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തി വരുന്ന മന:ശാസ്ത്ര ട്രയ്നിംഗ് പ്രോഗ്രാം "ഹൗറ്റു ഫെയ്സ് എക്സാമിന്റെ ഒന്നാം ഘട്ടം സമാപിച്ചു.
പ്രഗല്ഭരായ മനശാസ്ത്ര വിദഗ്ദ്ധരും ട്രയ്നേഴ്സും നയിച്ച ട്രയ്നിംഗുകൾ വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ആവേശവും വർദ്ധിപ്പിച്ചു.
കണ്ണൂർ യൂനിറ്റി സെന്റർ,കാഞ്ഞിരോട് അൽഹുദ സ്കൂൾ,ചേലേരി മുക്ക് അലിഫ് സെന്റർ, പൂതപ്പാറ ഐഡിയൽ ഇസ്ലാമിക് സെന്റർ, തലശ്ശേരി ഇസ്ലാമിക് സെന്റർ,മിനാർ മൊട്ടാമ്പ്രം,വിളയാങ്കോട് വാദിസലാം തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പ്രോഗ്രാമിൽ ഷഫീഖ് പാലത്തായി(മൈൻഡ് പ്ലസ് സൈക്കോളജിക്കൽ സർവീസസ്) ഫാസിൽ അബ്ദു (എച്ച് ആർ ഡി ട്രൈനർ) അലി മൻസൂർ(സൈക്കോളജിസ്റ്റ്) മുഹ്സിൻ ഇരിക്കൂർ(സിജി ട്രയ്നർ)ഒപി മുസ്തഫ(സിജി ട്രൈനർ)ഷാഹിദ് പയ്യന്നൂർ(സൈക്കോളജിസ്റ്റ്)
തുടങ്ങിയവർ ട്രയ്നിംഗ് നടത്തി.വിവിധ കേന്ദ്രങ്ങളിലായി ജി ഐ ഒ ജില്ല ജോയിൻ സെക്രട്ടറി എൻ ഷഹനാസ  എസ് ഐ ഒ ജില്ല സെക്രട്ടറി ഷബീർ എടക്കാട് .പുതിയങ്ങാടി ജമാഅത്ത് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ എസ് സുബൈർ മാസ്റ്റർ, എസ് ഐ ഒ ജില്ല  സെക്രട്ടറിമാരായ മിസ് ഹബ് ഷിബിൽ, സൽമാനുൽ ഫാരിസ്,ജമാ അത്തെ ഇസ്ലാമി തലശ്ശേരി ഏരിയ പ്രസിഡന്റ് എം അബ്ദുന്നാസർ,പൂതപ്പാറ ഹൽഖ നാസിം അബ്ദുൽ സത്താർ,തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.അസ്ലം ചേലേരി, ഫുആദ് എസ് വി പി,ഫർസീൻ നസീം,ജുമാന അബ്ദുറഹ്മാൻ,ഫർസീന ഫൈസൽ, തുടങ്ങിയവർ നേതൃത്വം നൽകി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.