'എടക്കാട് സാഹിത്യ വേദി' സാഹിത്യ സദസ്സ് നടത്തി
എടക്കാട്: പഴയ കാലത്തേതിൽ നിന്ന് വ്യത്യസ്തമായി ദന്തഗോപുരത്തിൽ നിന്ന് ഇറങ്ങി വന്ന്  മണ്ണിൽ ചവിട്ടി സാധാരണ മനുഷ്യരോടൊപ്പം സഹവസിച്ച് സാഹിത്യ പ്രവർത്തനം നടത്തുന്നവരാണ് ഇന്നത്തെ എഴുത്തുകാരെന്ന് പ്രമുഖ കഥാകൃത്ത് വിനോയ് തോമസ് അഭിപ്രായപ്പെട്ടു. എടക്കാട് സാഹിത്യവേദിയുടെ പ്രതിമാസ സദസ്സിൽ 'കഥയും കാലവും ' സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ എഴുത്തുകാർ തങ്ങൾക്ക് ഏറ്റവും സുപരിചിതമായ പരിസരങ്ങളെ കുറിച്ചാണ് എഴുതുന്നത്. സാഹിത്യ മേഖലയിലുള്ളവർ അവശ്യം കൈക്കൊള്ളേണ്ടത് ഹിംസക്കെതിരെ നിലകൊള്ളുക എന്നതാവണമെന്നും അദ്ദേഹം പറഞ്ഞു. സതീശൻ മോറായി അധ്യക്ഷത വഹിച്ചു.
ടി. കെ. ഡി. മുഴപ്പിലങ്ങാട്‌, പ്രകാശ് കടമ്പൂര്, ടി.വി. അമൃത എന്നിവർ സംസാരിച്ചു. പ്രമോദ് കൂവേരി, അഷറഫ് മുഴപ്പിലങ്ങാട്,  ആദിൽ അശ്റഫ് , മോഹൻ കാടാച്ചിറ , ജസീൽ കുറ്റിക്കകം, ഫാസിൽ മുരിങ്ങോളി, കരീം എന്നിവർ കഥ അവതരിപ്പിച്ചു. ഷുകൂർ പെടയങ്ങോട്, രവീന്ദ്രൻ കിഴുന്ന, ഷാഫി ചെറുമാവിലായി, എം.എസ്.ആനന്ദ്, കളത്തിൽ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. ടി.വി. വിശ്വനാഥൻ സ്വാഗതവും എം.കെ. അബൂബക്കർ നന്ദിയും പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.