വീട്ടമ്മയുടെ മൃതദേഹം കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍

കണ്ണൂര്‍: വീട്ടമ്മയുടെ മൃതദേഹം കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ കൊഴുമ്മലിലെ ഭാസ്‌കരന്റെ ഭാര്യ കുഞ്ഞിപുരയില്‍ ഭാര്‍ഗവി (62)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ഭാര്‍ഗവിയെ കാണാനില്ലായിരുന്നു. അന്വേഷിക്കുന്നതിനിടയിലാണ് വീട്ടിനകത്തെ കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരേതനായ കുഞ്ഞിക്കണ്ണന്‍-കുഞ്ഞാതി ദമ്പതികളുടെ മകളാണ്. മക്കള്‍: നോബിന്‍, നോഷി. മരുമക്കള്‍: ഷമല്‍, സുബിന. സഹോദരങ്ങള്‍: നാരായണന്‍, ജനാര്‍ദ്ദനന്‍, സുരേന്ദ്രന്‍, പരേതനായ മുരളീധരന്‍

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.