കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് സനദ് ദാന സമ്മേളനം ഇന്ന്

ഹസനാത്ത് നഗര്‍: കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജിന്റെ രണ്ടാം സനദ് ദാന സമ്മേളനം ഇന്ന് രാത്രി ഏഴിനു ഹസനാത്ത് നഗരിയില്‍ നടക്കും. ദാറുല്‍ ഹസനാത്തിലെ പത്തുവര്‍ഷത്തെ മതഭൗതിക വിദ്യാഭ്യാസത്തിന് പുറമെ ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദം (ഹുദവി) കരസ്ഥമാക്കിയ 21 യുവ പണ്ഡിതര്‍ക്ക് മൗലവി ഫാളില്‍ അല്‍ ഹസനവി ബിരുദവും, ദാറുല്‍ ഹസനാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയ 18 ഹാഫിളീങ്ങള്‍ക്കുള്ള ബിരുദവും സനദ് ദാന സമ്മേളനത്തില്‍ നല്‍കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദദാനവും സ്മാര്‍ട്ട് ക്ലാസുദ്ഘാടനവും നിര്‍വഹിക്കും. രക്ഷാധികാരി സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷനാവും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സനദ്ദാന പ്രഭാഷണവും സമസ്ത ഉപാധ്യക്ഷന്‍ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സയ്യിദ് അലി ബാഅലവി തങ്ങള്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, എം.എല്‍.എ മാരായ കെ.എം ഷാജി, ഇ.പി ജയരാജന്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസംഗിക്കും.
ചടങ്ങില്‍ സമ്മേളനോപഹാരം ‘കണ്ണൂര്‍ മുസ്‌ലിം ചരിത്രം’ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഡോ. പി.എ ഇബ്രാഹിം ഹാജിക്കും, ‘ഹസനാത്ത് ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ‘ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മണിയപ്പള്ളി അബൂട്ടി ഹാജിക്കും നല്‍കി പ്രകാശനം ചെയ്യും. ഹസനാത്ത് ബ്രോഷര്‍ മെട്രോ മുഹമ്മദ് ഹാജി, മൊയ്തീന്‍ ഹാജി കമ്പിലിനും, അഹ്‌സന്‍ സപ്ലിമെന്റ് എം.കെ.പി മുസ്തഫ ഹാജി, ടി.വി വിജയന്‍ കരിങ്കല്‍കുഴി ക്കും നല്‍കി പ്രകാശനം നിര്‍വഹിക്കും. ഹസനാത്ത് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ‘അല്‍ മുഅ്ജം’ എന്‍.ജഹാംഗീര്‍, മൊയ്തു ഹാജി പാലത്തായിക്കും, ‘സ്ത്രീ: സ്വാതന്ത്ര്യം, സമത്വം, സുരക്ഷ’ സൈനുല്‍ ആബിദ് സഫാരി, കുറുവാളി മമ്മുഹാജി പെരിങ്ങത്തൂരിനും, ‘നശ്‌റുല്‍ ഉലൂം’ അബ്ദുല്‍ ബാരി ശാദുലി, അബ്ബാസ് ഹാജി മത്തത്തിനും നല്‍കി പ്രകാശനം ചെയ്യും.
    ഉച്ചക്ക് 3 മണിക്ക് നടക്കുന്ന അലുംനി മീറ്റ് ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4ന് സയ്യിദ് അലി ബാഅലവി തങ്ങള്‍ സ്ഥാനവസ്ത്ര വിതരണം നടത്തും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
നാളെ രാത്രി ഏഴിനു ഖലീല്‍ ഹുദവി കാസര്‍ഗോഡ് പ്രഭാഷണം നടത്തും. 16,17 തിയതികളില്‍ മുസ്തഫ ഹുദവി ആക്കോടും പ്രഭാഷണം നടത്തും. സമാപന ദിവസമായ 18 ഞാറയാഴ്ച സ്വലാത്ത് വാര്‍ഷിക മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സദസിന് സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മൗലവി നേതൃത്വം നല്‍കും. അന്‍വര്‍ ഹുദവി പുല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.