കണ്ണൂരിൽ വൻ സ്‌ഫോടകവസ്‌തുശേഖരം പിടികൂടി: നാല് പേർ അറസ്റ്റിൽകണ്ണൂർ‌: കണ്ണൂർ‌ പെരിങ്ങോം മടക്കാംപൊയിലിൽ അനധികൃത ക്വാറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻ സ്‌ഫോടകവസ്‌തുശേഖരം പിടികൂടി. 4,500 ജലാറ്റിൻ സ്റ്റിക്കുകൾ, 500 ഡിറ്റനേറ്ററുകൾ, ഫ്യൂസ് വയറുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വസുന്ധരൻ, സുജിത് സോമൻ, സുനിൽ, സുധീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ പെട്ട സുരേഷ് കക്കറ, കെ.പ്രിയേഷ്, ഷറഫുദ്ദീന്‍ എന്നിവരും കെഎപിയിലെ ഉനൈസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്   ഇവ പിടിച്ചെടുത്തത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.