കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല; കാലിൽ വെട്ടി വീഴ്ത്തുകയായിരുന്നു ലക്ഷ്യമെന്ന് മൊഴി


മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയത് പ്രദേശിക സിപിഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് പോലീസിന് സൂചന ലഭിച്ചു. അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നിവരിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.ഇനി പിടിയിലാകാനുള്ളത് ഡിവൈഎഫ്ഐയുടെ രണ്ട് പ്രാദേശികനേതാക്കളും ഡ്രൈവറും.

അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് പേരും ഷുഹൈബിനെ വെട്ടിവരാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
കൊലയാളി സംഘത്തിൽ ആകെ അഞ്ച് പേരാണ് ഉള്ളതെന്നാണ് പൊലീസിന്‍റെ നിഗമനം.  അഞ്ചുപേരും നേരിട്ട് പങ്കെടുത്തവരാണ്. ഷുഹൈബിനെ കാണിച്ചു കൊടുത്തത്  രണ്ടുപേരാണ്,ഒരാൾ ഡ്രൈവറായി ഇരുന്നു.  മറ്റൊരാൾ ബോംബെറിഞ്ഞു. തുടര്‍ന്ന് മൂന്ന് പേരാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നും പൊലീസ് കരുതുന്നു. ദൃക്സാക്ഷികളും സമാന മൊഴിയാണ് നല്‍കിയത്.
കൊലയാളി സംഘത്തിലുള്ളവരെല്ലാം എസ്എഫ്ഐ, ഡിവൈഎഫ്.ഐ, സിഐടിയു പ്രവർത്തകരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പ്രതികളില്‍ നിന്ന്  പൊലീസിന് നിര്‍ണായക മൊഴികള്‍ ലഭിച്ചു. അതേസമയം

യഥാര്‍ഥ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ സുധാരകരന്‍ നിരാഹാര സമരം ആരംഭിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല ഉപവാസസമരവും ഉടന്‍ തുടങ്ങും. സെക്രട്ടേറിയറ്റ് മാര്‍‌ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.