തില്ലങ്കേരി മാമ്പറത്ത് വീണ്ടും ബോംബ് ശേഖരം പികൂടി
ഇരിട്ടി : തില്ലങ്കേരി മാമ്പറത്ത് നിന്നും വീണ്ടും ബോംബുശേഖരം പിടികൂടി . രണ്ട് സ്റ്റീൽ ബോംബ്, രണ്ട് നാടൻ ബോംബ്, 100 ഗ്രാം വെടിമരുന്ന് എന്നിവയാണ് പിടികൂടിയത്.  മുഴക്കുന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തൽ എസ് ഐ രവീന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സംഘം നടത്തിയ പരിശോധനക്കിടെ  ആള്‍ താമസം ഇല്ലാത്ത സ്വകാര്യ വ്യക്തിയുടെ വീടിന്റെ  പുറക് വശത്ത് നിന്നുമാണ് ഇവ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബര്‍ 8ാം തീയതി സ്റ്റീല്‍ ബോംബുകളും ബോംബു നിര്‍മ്മാണ സാമഗ്രികളും കണ്ടെത്തിയ   സ്വകാര്യ വ്യക്തിയുടെ ആള്‍ താമസമില്ലാത്ത വിടിന് സമീപത്ത് നിന്നുമാണ്  തിങ്കളഴ്ച വീണ്ടും  ബോംബു ശേഖരംകണ്ടെത്തിയത്. പ്ലാസ്റ്റിക്ക ബക്കറ്റില്‍ ഒളിപ്പിച്ചു വെച്ച  നിലയിലായിരുന്നു  ബേംബുകള്‍. രണ്ടെണ്ണം സ്റ്റീൽ ബോംബുകളും രണ്ടെണ്ണം  ചാക്ക്‌നൂല്‍ കെട്ടി ഉണ്ടാക്കിയ  നാടന്‍ ബോംബുകളുമായിരുന്നു . 100ഗ്രാം വെടിമരുന്നും , ബോംബ് നിർമ്മിക്കുന്നതിനായി സൂക്ഷിച്ച  3 സ്റ്റീല്‍ പാത്രങ്ങളും  ഇതോടൊപ്പം കണ്ടീത്തി. മുഴക്കുന്ന് എസ് ഐ കെ. രവീന്ദ്രനെക്കൂടാതെ , എ എസ് ഐ മാരായ മനോജ് , വി .ജെ .ജോസഫ്, ഇ. പ്രസാദ്, സി പി ഒ പ്രവീണ്‍, ബിജു വാകേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന .
  രണ്ട് മാസത്തിനിടെ രണ്ട് തവണയായി ഒരേ പ്രർദേശത്തു നിന്നും  ബോംബുകള്‍ കണ്ടെത്തിയതോടെ പ്രദേശ വാസികൾ ആശങ്കയിലായി. അതേസമയം ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കസ്റ്റഡിയില്‍ എടുത്ത ബോംബുകളും ,ബോംബു നിര്‍മ്മാണ സമാഗ്രികളും ബോംബ് സ്‌കോഡിന് കൈമാറും .സമീപ പ്രദേശങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം പ്രശ്‌നങ്ങല്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയാകാം  ഇത്തരത്തില്‍ ബോംബുകള്‍ നിര്‍മ്മിച്ച്  സൂക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം . വരും ദിവസങ്ങളില്‍ ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന  നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്‌.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.