എടയന്നൂർ യൂത്ത് കോൺഗ്രസ് നേതാവിന് വെട്ടേറ്റു

 
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനാണ് വെട്ടേറ്റത്. ഓഞ്ചിയത്ത് കഴിഞ്ഞ ദിവസം ആര്‍എംപി - സിപിഎം സംഘര്‍ഷം നടന്നിരുന്നു. ഈ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റത്.

എടയന്നൂരിൽ ഉണ്ടായ അക്രമത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബാണ് മരിച്ചത്.എsയന്നൂർ തെരുവിൽ വച്ച് ബോംബെറിഞ്ഞ ശേഷം ശുഹൈബിനെയും, നൗഷാദിനേയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. മറ്റ് രണ്ട് പേർക്കും പരിക്കേറ്റിറ്റുണ്ട്. കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് ശുഹൈബിന്റെ അന്ത്യം സംഭവിച്ചത്.കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.


കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.ശിവരാത്രി ആയതിനാൽ വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കി. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.