രണ്ടാം മത്സരവും ഇന്ത്യയ്ക്ക് സ്വന്തം, ചഹാലിനു അഞ്ച് വിക്കറ്റ്, ധവാന് അര്‍ദ്ധ ശതകം


സെഞ്ചൂറിയൻ ∙ കൊൽക്കത്ത ഈ‍ഡൻ ഗാർഡൻസിൽ സ്വന്തം കാണികൾക്കു മുന്നിൽപോലും ഇത്ര ലാഘവത്തോടെ കളിക്കാൻ ഇന്ത്യയ്ക്കാകുമോ? സംശയമാണ്. ഹോം മൈതാനം പോലെ ഇന്ത്യയ്ക്കു വഴങ്ങിക്കൊടുത്ത സെഞ്ചൂറിയനിലെ സൂപ്പർസ്പോർട് പാർക്കിൽ ബോളിങ്ങിലും ബാറ്റിങ്ങിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിൽ ഒൻപതു വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 118 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ,
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത്തിനെ(15) നഷ്ടമായെങ്കിലും ശിഖര്‍ ധവാനും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ഇന്ത്യയെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ശിഖര്‍ ധവാൻ 51 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വിരാട് കോഹ്‍ലി പുറത്താകാതെ 46 റണ്‍സ് നേടി ധവാന് മികച്ച പിന്തുണ നൽകി. 20.3 ഓവറിലാണ് ഇന്ത്യ വിജയം ഉറപ്പിച്ച് പരമ്പരയില്‍ 2-0 നു മുന്നിലെത്തിയത്. കാഗിസോ റബാഡയ്ക്കാണ് രോഹിത്തിന്റെ വിക്കറ്റ് ലഭിച്ചത്.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.