തോൽവിക്ക് പിന്നാലെ സൗത്താഫ്രിക്കക്ക് ഇരുട്ടടിഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഏറ്റ തോൽവിയുടെ ഞെട്ടൽ മാറും മുൻപ് സൗത്താഫ്രിക്കയെ ഞെട്ടിച്ച്‌ മറ്റൊരു വാർത്ത . വിരലിനേറ്റ പരിക്ക് മൂലം ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലെസിസിന് ബാക്കിയുള്ള ഏകദിന മത്സരങ്ങളിലും ടി20 സീരീസിലും കളിക്കാനാകില്ല .

ആദ്യ ഏകദിനത്തിൽ സെഞ്ചുറി നേടിയ ഡ്യൂപ്ലെസിസ് ആണ് സൗത്താഫ്രിക്കക്ക്‌ വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചത് . ഫാഫിന് പകരം ഓൾ റൗണ്ടർ ഫർഹാനെ   ടീമിൽ ഉൾപ്പെടുത്തി . നേരത്തെ പരിക്കേറ്റ എ ബി ഡിവില്ലിയേഴ്സ് ആദ്യ മൂന്ന് ഏകദിനങ്ങളിൽ നിന്നും വിട്ടു നിന്നിരുന്നു .


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.