പരമ്പരയില്‍ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക:വെടികെട്ടുമായി ക്ലാസ്സെന്‍


ഹെയിന്‍റിച്ച് ക്ലാസ്സെനും ജീന്‍ പോള്‍ ഡുമിനിയും മികച്ച ബാറ്റിംഗ് പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യില്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 8 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 6 വിക്കറ്റ് ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. നേരത്തെ മനീഷ് പാണ്ഡേ(79*), എംഎസ് ധോണി(52*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 188 റണ്‍സ് നേടിയിരുന്നു.

38/2 എന്ന നിലയില്‍ ജെജെ സ്മട്സിനെയും(2) റീസ ഹെന്‍ഡ്രിക്സിനെയും(26) നഷ്ടമായ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഹെയിന്‍റിച്ച് ക്ലാസ്സെന്റെ ബാറ്റിംഗ് പ്രകടനമായിരുന്നു. 7 സിക്സുകളുടെ സഹായത്തോടെ 30 പന്തില്‍ നിന്ന് 69 റണ്‍സാണ് ക്ലാസ്സെന്‍ നേടിയത്. ക്ലാസ്സെന്‍ പുറത്താകുമ്പോള്‍ 131/3 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് ഡുമിനുയും ഫര്‍ഹാന്‍ ബെഹര്‍ദ്ദീനും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഡുമിനി 64 റണ്‍സ് നേടിയപ്പോള്‍ ഫര്‍ഹാന്‍ 16 റണ്‍സാണ് നേടിയത്. 48 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.
നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിച്ചുമുറുക്കിയെങ്കിലും ധോണിയും പാണ്ഡെയും ചേര്‍ന്ന്് സ്‌കോര്‍ 188 ലെത്തിക്കുയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ്മയെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് എല്‍ബിഡബ്ലുവില്‍ കുടുങ്ങുകയായിരുന്നു.

48 പന്തില്‍ നിന്ന് 79 റണ്‍സ് നേടി മനീഷ് പാണ്ഡെയുടെ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങിന് കരുത്തായത്. അവാസ ഓവറുകളില്‍ ധോണിയും തകര്‍ത്താടി. 28 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളുടേയും  നാല് ഫോറുകളുടേയും അകമ്പടിയില്‍ ധോണി 52 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരം സ്വന്തമാക്കാനായല്‍ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി പരമ്പരയും സ്വന്തമാക്കാമായിരുന്നു. നേരത്തെ ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.