ചരിത്രം കുറിച്ച് പിതാവും മകനും ഒരേ ടീമിൽ
കണ്ണൂർ ജില്ലാ ലീഗ് ചരിത്രത്തിൽ ആദ്യമായി ഉപ്പയും  മകനും ഒരേ ടീമിൽ ആദ്യ ഇലവനിൽ കളിച്ചു ചരിത്രമായി. കണ്ണാടിപ്പറമ്പ് ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്ബിന് കളിച്ച നാൽപത്തിയേഴുകാരനായ അൻവർ പാഷയും മകൻ ആത്തിഫ് അലിയുമാണ് ആ താരങ്ങൾ.

17 വർഷമായി ജില്ലാ ലീഗിൽ കളിക്കുന്ന അൻവർ പാഷ ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് സെക്രട്ടറി കൂടിയാണ്. കണ്ണാടിപ്പറമ്പ് ദേശസേവ യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് ആത്തിഫ് അലി. ഫീൽഡ് ചെയ്തെങ്കിലും ബൗൾ ചെയ്തില്ല. നിശ്ചിത ഓവർ തീർന്നതിനാൽ ബാറ്റ് ചെയ്യാനും കഴിഞ്ഞില്ല. അടുത്ത മത്സരത്തിൽ വിക്കറ്റ് നേടുമെന്നു തന്നെ ഈ ഓൾറൗണ്ടർ പറയുന്നു
ജില്ലാ ബി ഡിവിഷൻ ലീഗ് ക്രിക്കറ്റിൽ തലശ്ശേരി ടൗൺ ക്രിക്കറ്റ് ക്ലബ് അഞ്ചു വിക്കറ്റിനു കണ്ണാടിപ്പറമ്പ് ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 25 ഓവറിൽ ഒൻപതു വിക്കറ്റിന് 122 റൺസ് എടുത്തു. മറുപടിയായി ടൗൺ ക്രിക്കറ്റ് ക്ലബ് 22.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. പുറത്താകാതെ 51 റൺസ് നേടിയ ടൗൺ ക്രിക്കറ്റ് ക്ലബ് താരം അസീം അഷ്റഫ് കളിയിലെ താരമായി.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.