കോഹ്ലിക്ക് സെഞ്ച്വറി : സൗത്താഫ്രിക്ക ക്കെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം


ഡര്‍ബനിലെ കിംഗ്സ് മീഡ് സ്റ്റേഡിയത്തില്‍ ഇതുവരെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ചീത്തപ്പേര് കൊഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ തിരുത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 270 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 27 പന്തുകള്‍ ബാക്കിയിരിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചു കയറി.

 വലിയ ലക്ഷ്യവുമായി ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. മികച്ച രീതിയില്‍ സ്‌കോറിംഗ് മുന്നോട്ടു പോകവെ രോഹിത് ശര്‍മ്മയെ പുറത്താക്കി മോണെ മോര്‍ക്കല്‍ ഇന്ത്യയെ ഞെട്ടിച്ചു. സ്‌കോര്‍ 6.3 ഓവറില്‍ ഇന്ത്യ 33-1. രോഹിത് വീണെങ്കിലും ശിഖര്‍ ധവാന്‍ മറുവശത്ത് അടിച്ചു കളിച്ചു. എന്നാല്‍ 29 പന്തില്‍ 35 റണ്‍സെടുത്ത ധവാന്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയായിരുന്നു. കോഹ്ലിക്ക് സംഭവിച്ച പിഴവായിരുന്നു റണ്ണൗട്ടില്‍ കലാശിച്ചത്. ശിഖര്‍ ധവാന്‍ തന്റെ ദേഷ്യം പുറത്തുകാണിച്ച് തന്നെയാണ് പവലിയനിലേക്ക് നടന്നതും. വിരാട് കോഹ്‍ലി തന്റെ 33ാം ശതകം നേടിയപ്പോള്‍ രഹാനെ മികവാര്‍ന്ന ഇന്നിംഗ്സിലൂടെ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. വിരാട് 112 റണ്‍സ് നേടി പുറത്തായപ്പോള്‍ രഹാനെ 79 റണ്‍സ് നേടി ഇന്ത്യന്‍ നായകന് മികച്ച പിന്തുണ നല്‍കി.
ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയുടെ സെഞ്ചുറി മികവിൽ എട്ടു വിക്കറ്റു നഷ്ടത്തിൽ 269 റൺസ് നേടി. 101 പന്തുകളിൽ നിന്നാണ് ഡുപ്ലേസി കരിയറിലെ ഒമ്പതാം ഏകദിന സെഞ്ചുറി നേടിയത്. 109 പന്തുകൾ നീണ്ട ഇന്നിങ്സിനൊടുവിൽ 120 റൺസ് സ്വന്തമാക്കിയാണ് ഡുപ്ലേസി പുറത്തായത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും യുസ്‍വേന്ദ്ര ചഹൽ‌ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുംമ്ര, ഭുവനേശ്വര്‍ കുമാർ എന്നിവർ ഒരോ വിക്കറ്റും വീതവും സ്വന്തമാക്കി.

ഡുപ്ലേസിക്കു പുറമെ ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത് ക്രിസ് മോറിസ് (43 പന്തിൽ 37), ക്വിന്റൺ ഡികോക്ക് (49 പന്തിൽ 34), ഫെലൂക്‌വായോ (33 പന്തിൽ പുറത്താകാതെ 27) എന്നിവർ മാത്രം. ഹാഷിം അംല (17 പന്തിൽ 16), എയ്ഡൻ മർക്റാം (21 പന്തില്‍ ഒൻപത്), ജെ.പി. ഡുമിനി (16 പന്തിൽ 12), ഡേവിഡ് മില്ലർ (ഒമ്പതു പന്തിൽ ഏഴ്), റബാഡ (ഒന്ന്) എന്നിങ്ങനെയാണ് പുറത്തായ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ സ്കോർ. മോണി മോർക്കൽ പുറത്താകാതെ നിന്നു.

അടുത്ത ഏകദിന ലോകകപ്പിന് 14 മാസം മാത്രം അവശേഷിക്കെ അതിന്റെ മുന്നൊരുക്കങ്ങള്‍ക്ക് കൂടി തുടക്കമിടുകയാണ് ഈ പരമ്ബര.ഒരു മാസത്തോളമായി ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്ബരയില്‍ 2-1ന് തോറ്റ ശേഷമാണ് ഏകദിന പരമ്ബരയ്ക്ക് ഇറങ്ങുന്നത്. ടെസ്റ്റില്‍ പരമ്ബര തോറ്റെങ്കിലും ജോഹന്നാസ്ബര്‍ഗിലെ വിജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. ബാറ്റിംഗ് ദുഷ്കരമായിരുന്ന വാണ്ടററേഴ്സ് സ്റ്റേഡിയത്തില്‍ 63 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. 1992ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങള്‍ ആരംഭിച്ച ശേഷമുള്ള മൂന്നാമത്തെ ഇന്ത്യന്‍ ടെസ്റ്റ് വിജയമായിരുന്നു ഇത്
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.