ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം


ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ടി-20 പരമ്പരയിലും ഇന്ത്യന്‍ വനിതാ ടീമിന് വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 164 റണ്‍സ് ഇന്ത്യ ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
ഇന്ത്യന്‍ ടീമിലെ ഇതിഹാസ താരം മിതാലി രാജ് അര്‍ധസെഞ്ച്വറിയുമായി(48 പന്തില്‍ 52) തിളങ്ങിയപ്പോള്‍ ഇന്ത്യ അനായാസം ദക്ഷിണാഫ്രിക്കയെ കീഴടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 164 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയം കണ്ടു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.