ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ശതകം നേടി രോഹിത് ശര്‍മ്മ, ഇന്ത്യയ്ക്ക് 274 റണ്‍സ്
തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം പൊരുതി നേടിയ ശതകവുമായി രോഹിത് ശര്‍മ്മ. 115 റണ്‍സ് നേടി പുറത്താകുമ്പോള്‍ രോഹിത് ശര്‍മ്മ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ തന്റെ ആദ്യ ശതകം സ്വന്തമാക്കുകയായിരുന്നു. 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 274 റണ്‍സാണ് നേടിയത്. വിരാട് കോഹ്‍ലി(36), ശിഖര്‍ ധവാന്‍(34), ശ്രേയസ്സ് അയ്യര്‍ എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. രണ്ടാം വിക്കറ്റില്‍ രോഹിത്തും വിരാടും ചേര്‍ന്ന് നേടിയ 105 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചുവെങ്കിലും റണ്ണൗട്ട് രൂപത്തില്‍ ഇന്ത്യയ്ക്ക് തുടരെ തിരിച്ചടികള്‍ കിട്ടുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയിലാദ്യമായി ധവാനും രോഹിതും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 7.2 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 48 റൺസ്. പതിവിനു വിപരീതമായി ധവാൻ ആദ്യം മടങ്ങിയപ്പോൾ കോഹ‍്്‌ലിക്കൊപ്പം രോഹിത് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 23 പന്തിൽ എട്ടു ബൗണ്ടറികളോടെ 34 റൺസെടുത്ത ധവാനെ റബാഡ ഫെലൂക്‌വായോയുടെ കൈകളിലെത്തിക്കുകയായിരുന്നു.

രണ്ടാം വിക്കറ്റിൽ പതിവുപോലെ ഇന്ത്യ ഉറച്ചുനിന്നു പൊരുതിയതോടെ ദക്ഷിണാഫ്രിക്ക ഹതാശരായി. പരമ്പരയിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന രോഹിതും കോഹ്‍ലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യ മികച്ച സ്കോറിലേക്ക് മുന്നേറവെ അനാവശ്യ റണ്ണിനോട് കോഹ്‍‌ലി വിക്കറ്റ് വലിച്ചെറിഞ്ഞു. 54 പന്തിൽ രണ്ടു ബൗണ്ടറികളോടെ 36 റൺസെടുത്ത കോഹ്‍ലിയുടെ ഡുമിനി നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി.

തൊട്ടുപിന്നാലെ രഹാനെയും സമാന രീതിയിൽ പുറത്തായത് ഇന്ത്യൻ ക്യാംപിൽ നിരാശ പടർത്തി. 18 പന്തിൽ എട്ടു റൺസെടുത്ത രഹാനെയെ മോർക്കലിന്റെ ഫീൽഡിങ്ങിൽ ക്ലാസൻ റണ്ണൗട്ടാക്കി.
വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. ലുംഗിസാനി ഗിഡി നാല് വിക്കറ്റ് നേടിയപ്പോള്‍ റബാഡയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.