, കേപ് ടൗണിലും പരമ്പരയിലെ പതിവു കാഴ്ച, സ്പിന്നര്‍മാരുടെ താണ്ഡവംക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും സ്പിന്നര്‍മാരും വീണ്ടും ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി. മൂന്നാമത്തെ ഏകദിനത്തില്‍ 124 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 3-0ത്തിന്റെ ലീഡ് നേടി. അടുത്ത മത്സരവും ജയിച്ചാല്‍ ആറു മത്സര പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. 160 റണ്‍സെടുത്ത കോഹ്‌ലിയും എട്ടുവിക്കറ്റ് പങ്കിട്ട ചഹാല്‍-കുല്‍ദീപ് കുട്ടുകെട്ടുമാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.

മുന്നില്‍ വലിയ ലക്ഷ്യമുള്ളപ്പോള്‍ തുടക്കം നന്നായിരിക്കണം. ക്രിക്കറ്റിലെ അടിസ്ഥാന പാഠമാണിത്. എന്നാല്‍ ഹാഷിം അംല വീണ്ടും ഇക്കാര്യം മറന്നതോടെ ദക്ഷിണാഫ്രിക്കയുടെ തുടക്കം പാളി. രണ്ടാം ഓവറില്‍ ഒരു റണ്‍സെടുത്ത അംല ജസ്പ്രീത് ബുംറയ്ക്കു മുന്നില്‍ കീഴടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും ഒരു റണ്‍സ് മാത്രം. ദക്ഷിണാഫ്രിക്ക കളിയില്‍ ഉണ്ടെന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു പിന്നീട് കുറച്ചുനേരം. എയ്ഡന്‍ മാര്‍ക്രമും (32), ജെപി ഡുമിനിയും (51) ക്രീസില്‍ നിന്നപ്പോള്‍ ചെറു പ്രതീക്ഷ ആതിഥേയരില്‍ മൊട്ടിട്ടിരുന്നു. എന്നാല്‍ മാര്‍ക്രത്തെ വീഴ്ത്തി കുല്‍ദീപ് ജാദവ് ഇന്ത്യയെ കളിയിലേക്ക് കൊണ്ടുവന്നു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.