പകരം വീട്ടാൻ ഇന്ത്യ ഇന്നിറങ്ങുന്നു; ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് നഷ്ടമായി
ഡർബൻ ∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. അജിങ്ക്യ രഹാനെ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെല്ലാം ഇന്ത്യൻ നിരയിൽ ഇടം നേടി. ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര എന്നിവർക്കൊപ്പം ഹാർദിക് പാണ്ഡ്യയും ഇന്ത്യയുടെ പേസ് ആക്രമണം നയിക്കും. യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരാണ് സ്പിൻ വിഭാഗം കൈകാര്യം ചെയ്യുക.ചേസിംഗ് മികച്ച രീതിയില്‍ ചെയ്യുന്നൊരു ടീമാണ് തങ്ങളെന്നാണ് ടോസ് നഷ്ടമായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിരാട് കോഹ്‍ലി പറഞ്ഞത്. ടെസ്റ്റ് പരമ്പരയെക്കാള്‍ ആത്മവിശ്വാസത്തോടെയാണ് ഏകദിനത്തില്‍ തങ്ങളിറങ്ങുന്നതെന്നും കോഹ്‍ലി പറഞ്ഞു.
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക 9 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസെടുത്തു 
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡിക്കോക്ക്, ഹാഷിം അംല, ഫാഫ് ഡു പ്ലെസി, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ജീന്‍ പോള്‍ ഡുമിനി, ആന്‍ഡിലെ ഫെഹ്‍ലുക്വായോ, ക്രിസ് മോറിസ്, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍, മോണേ മോര്‍ക്കല്‍

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.