ക്ലാ​സ്മു​റി​യി​ലെ പ​രീ​ക്ഷ​ണ​ത്തി​നി​ട​യി​ൽ ടെ​സ്റ്റ് ട്യൂ​ബ് പൊ​ട്ടി​ത്തെ​റി​ച്ച് കാ​ഴ്ച​ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​ക്ക് ആ​റ് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി.

ത​ല​ശേ​രി: ക്ലാ​സ്മു​റി​യി​ലെ പ​രീ​ക്ഷ​ണ​ത്തി​നി​ട​യി​ൽ ടെ​സ്റ്റ് ട്യൂ​ബ് പൊ​ട്ടി​ത്തെ​റി​ച്ച് ക​ണ്ണി​ന്‍റെ കാ​ഴ്ച​ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​ക്ക് ആ​റ് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി​ വി​ധി. മ​ണ​ത്ത​ണ പേ​രാ​വൂ​ർ യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന പേ​രാ​വൂ​ർ പൊ​ലി​യേ​ട​ത്ത് ഹൗ​സി​ൽ ദി​വാ​ക​ര​ന്‍റെ മ​ക​ൾ ഹ​രി​ത (17)യു​ടെ ഇ​ട​തു​ക​ണ്ണി​ന്‍റെ കാ​ഴ്ച​യാ​യി​രു​ന്നു ന​ഷ്ട​പ്പെ​ട്ട​ത്. ഹ​രി​ത ഏ​ഴാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ 2008 ഡി​സം​ബ​ർ ഒ​ൻ​പ​തി​നാ​യി​രു​ന്നു അ​പ​ക​ടം. കേ​ര​ള​ത്തി​ലെ​യും കോ​യ​ന്പ​ത്തൂ​രി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സി​ച്ചെ​ങ്കി​ലും കാ​ഴ്ച തി​രി​ച്ചു കി​ട്ടി​യി​ല്ല. പ​രീ​ക്ഷ​ണം ന​ട​ത്തി​യ അ​ധ്യാ​പ​ക​ൻ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് എ​ന്നി​വ​രെ പ്ര​തി​ചേ​ർ​ത്താ​യി​രു​ന്നു ഹ​രി​ത കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചി​കി​ത്സി​ച്ച ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ, കാ​ഴ്ച​ ന​ഷ്ട​പ്പെ​ട്ട​താ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ലെ ഡോ​ക്ട​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രെ കോ​ട​തി വി​സ്ത​രി​ച്ചി​രു​ന്നു. ന​ഷ്ട​പ​രി​ഹാ​ര​മാ​യ ആ​റ്ല​ക്ഷം രൂ​പ ഹ​ർ​ജി ന​ൽ​കി​യ തീ​യ​തി മു​ത​ൽ ഒ​ന്പ​ത് ശ​ത​മാ​നം പ​ലി​ശ​സ​ഹി​തം സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ന​ൽ​ക​ണ​മെ​ന്ന് ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സ​ബ്കോ​ട​തി ജ​ഡ്ജി അ​നി​ൽ​കു​മാ​ർ വി​ധി​ച്ചു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.