കണ്ണൂരില്‍ സമാധാന യോഗം ഫെബ്രുവരി 21 ന്


കണ്ണൂർ : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തോടെ രാഷ്ട്രീയ സംഘര്‍ഷം തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ ഫെബ്രുവരി 21ന് സമാധാന യോഗം ചേരാന്‍ തീരുമാനം. കലക്ടറേറ്റില്‍ രാവിലെ 10.30നാണ് യോഗം ചേരുക. സര്‍ക്കാറിനെ പ്രതിനിധീകരിച്ച്‌ മന്ത്രി എ.കെ. ബാലന്‍ യോഗത്തില്‍ പങ്കെടുക്കും.

ഷുഹൈബിന്‍റെ കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാരോ ജില്ലാ ഭരണകൂടമോ സമാധാന യോഗം വിളിക്കാത്തതില്‍ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. സമാധാന യോഗം വിളിക്കാത്ത നടപടിയില്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു.

ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.