കുട്ടികളെ തട്ടികൊണ്ട് പോകൽ ; ഇതുവരെയായി സത്യസന്ധമായ ഒരു കേസുപോലും ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനങ്ങൾ ആശങ്കപ്പെടരുത്

ഈ അടുത്ത കാലത്തായി പൊതുജനങ്ങളിൽ ഒരുപാട് ആശങ്കയും സംശയങ്ങളും ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ആരോപിക്കപ്പെടുന്ന "തട്ടിക്കൊണ്ട് പോകൽ".
ഒന്നറിയുക ഇതുവരെയായി സത്യസന്ധമായ ഒരു കേസുപോലും ഇതു സംബന്ധിച്ച് ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ജില്ലയിൽ ഇതുവരെ അഞ്ചോളം കേസുകൾ വന്നെങ്കിലും ഒന്നും യാഥാർത്ഥ്യമുള്ളതായിരുന്നില്ല.
നിങ്ങളിലാരുടെയെങ്കിലും ശ്രദ്ധയിൽ ഇതുപോലുള്ള കേസുകളുടെ ഓഡിയോയോ, വീഡിയോകളോ,മറ്റ് മൊബൈൽ സന്ദേശങ്ങളോ വാട്സ്ആപ്പ് വഴിയോ മറ്റേതെങ്കിലും മാർഗ്ഗങ്ങൾ മുഖേനെയോ ലഭിക്കുകയാണെങ്കിൽ ദയവായി അത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയോ ഈ നമ്പറിലെ 09497996973 വാട്സ് ആപ്പിലേക്ക് ആ വിവരം അയക്കുകയോ ചെയ്യേണ്ടതാണ്. അങ്ങിനെ എങ്കിൽ സത്യസന്ധമായ കേസാണെങ്കിൽ പോലീസിന് അടിയന്തരമായി നടപടി എടുക്കാൻ സാധിക്കുന്നതായിരിക്കും.
എല്ലാ പ്രധാനപ്പെട്ട പോലിസ് ഓഫിസർമാരുടെയും കോൺടാക്ട് നമ്പർ താഴെ കൊടുത്തിരിക്കുന്ന ഈ ലിങ്കിൽ ലഭ്യമാണ്.
http://old.keralapolice.gov.in/newsi…/hello_nominal_knr.html
ദയവു ചെയ്തു ആരോപിക്കപ്പെടുന്ന തട്ടിക്കൊണ്ട്പോകലുമായി ബന്ധപ്പെട്ട മെസ്സേജുകൾ ഇനി മുതൽ മുകളിൽ കൊടുത്ത വാട്സ് ആപ്പ് നമ്പറിലേക്കല്ലാതെ മറ്റൊരു ഗ്രൂപ്പിലേക്കോ വ്യക്തികൾക്കോ അയക്കാതിരിക്കുക.
സോഷ്യൽ മീഡിയ എന്നത് നമ്മുടെ സമൂഹത്തിന്റെയും വ്യക്തികളുടെയും ശാക്തീകരണത്തിനായ് ഉപയോഗിക്കേണ്ട ഒരു ടൂൾ ആണ് എന്ന തിരിച്ചറിവ് നമ്മൾ ഓരോരുത്തർക്കും ഉണ്ടാവേണ്ടതാണ്. നന്മയുള്ള നാം കണ്ണൂർ ജനത സോഷ്യൽ മീഡിയയെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടതാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.