കണ്ണൂരില്‍ ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ചയെന്ന് രമേശ് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ളോക്ക് സെക്രട്ടറി ഷൂഹൈബിനെ സിപിഎം അക്രമികള്‍  വെട്ടിക്കൊന്ന സംഭവം മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ചയാണ് കണ്ണൂരില്‍ നടക്കുന്നത്.

പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ നിയമവാഴ്ചയെ സിപിഎം കൈയ്യിലെടുത്തിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വ്യാഴാഴ്ച ചെന്നിത്തല കണ്ണൂര്‍ സന്ദര്‍ശിക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.