വേനലെത്തും മുമ്പേ ശുദ്ധജലത്തിന് പരക്കം പാഞ്ഞ് ചാവശ്ശേരി

മട്ടന്നൂർ ∙ ചാവശ്ശേരിയിലും പരിസരങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായി. പൈപ്പ് വെള്ളം മുടങ്ങിയിട്ട് എട്ടു മാസം കഴിഞ്ഞതോടെയാണ് ജനങ്ങൾ ദുരിതത്തിലായത്. കീഴൂർ ചാവശ്ശേരി ശുദ്ധജല പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന വെള്ളമാണ് മുടങ്ങിയത്. ചാവശ്ശേരി - കുറുങ്കളം റോഡിലെ വീട്ടുകാരാണ് ഏറെയും വെള്ളം കിട്ടാതെ ദുരിതത്തിലായിരിക്കുന്നത്. പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് ദാഹജലത്തിനായി നെട്ടോട്ടമോടുന്നത്.

പ്രദേശത്തെ വീടുകളിലെ കിണറുകൾ വറ്റിയതിനാൽ ദൂരസ്ഥലങ്ങളിൽ പോയാണു വീട്ടുകാർ വെള്ളം കൊണ്ടുവരുന്നത്. റോഡ് നിർമാണത്തിനിടെ പൊട്ടിയ പൈപ്പ് മാറ്റിസ്ഥാപിക്കാതെ വന്നതോടെയാണു പമ്പിങ് മുടങ്ങിയത്. പലതവണ ഉപഭോക്താക്കൾ വാട്ടർ അതോറിറ്റി അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നു പറയുന്നു. വെള്ളം മുടങ്ങിയതോടെ പൊതുടാപ്പുകൾ ഉൾപ്പെടെ കാടുകയറി നശിക്കുകയാണ്. വെള്ളക്കരം മാസം തോറും നൽകാറുണ്ടെന്നും പൊട്ടിയ പൈപ്പ് മാറ്റിസ്ഥാപിച്ചു പമ്പിങ് പുനരാരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.