ഷുഹൈബ് വധം സിബിഐക്കു വിടണംമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചി: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മുഹമ്മദ് ഹൈക്കോടതിയില് ഹര്ജി നല്കി. ഹൈക്കോടതിയില് നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് കേസ് ഫയല് ചെയ്തത്. കേസ് ഉച്ചക്ക് ഒന്നേമുക്കാലിന് പരിഗണിക്കും.
കേസിന്റെ അടിയന്തര പ്രാധാന്യം മനസ്സിലാക്കി കേസ് ഇന്നു തന്നെ പരിഗണിക്കണമെന്ന് മുഹമ്മദിന്റെ പിതാവിന്റെ അഭിഭാഷകന് രാവിലെ കോടതിയില് ആവശ്യപ്പെട്ടിരുന്നു.
നിലവില് കേസ് അന്വേഷണം തൃപ്തികരമല്ല. സി.പി.എം ആവശ്യപ്പെടുന്ന രീതിയിലാണ് കേസ് അന്വേഷണം നീങ്ങുന്നത്. യു.എ.പി.എ ചുമത്താന് പോലും പോലീസ് തയ്യാറായില്ല. സി.ബി.ഐയേക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് മന്ത്രി എകെ ബാലന് നേരത്തേ സമ്മതിച്ചെങ്കിലും സര്ക്കാര് പിന്നാക്കം പോകുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റേയും സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റേയും കൂടെ പ്രതികള് നില്ക്കുന്ന ഫോട്ടോ പുറത്തുവിന്നിട്ടുണ്ട്. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും ഷുഹൈബിന്റെ പിതാവ് ഹര്ജിയില് പറയുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.