പത്തോളം യാത്രക്കാരെ കൊള്ളയടിച്ച് കരിപ്പൂർ വിമാനത്താവളം; പ്രവാസികൾ കരിപ്പൂർ വഴി വരാൻ മടിക്കുന്നു..

പത്തോളം യാത്രക്കാരുടെ ബാഗുകൾ കുത്തി തുറന്നിട്ടുണ്ട്. കേവലം ഏഴ് ദിവസത്തെ ലീവിന് നാട്ടിൽ എത്തിയ വടകര സ്വദേശി മുഹമ്മദ് ജിയാസുദ്ദീൻ എന്ന പ്രവാസിയുടെ ബാഗിന്റെ പൂട്ട് മുറിച്ചിട്ടാണ് സംസങ്ങ് A5 ഫോണും മറ്റു സാധനങ്ങളും മോഷ്ടിച്ചത്.

തുടർന്ന് മറ്റുള്ള യാത്രക്കാരും ബാഗുകൾ പരിശോധിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായി. 2 പവൻ വരുന്ന സ്വർണ്ണാഭരണം, വാച്ച്, മൊബൈൽ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് ജിയാസുദ്ദീന്റെ കൂടെയുള്ള  യാത്ര
ക്കാരന്റെ ബാഗിൽ നിന്നും അപ്രത്യക്ഷമായത്.

മറ്റൊരു ബാഗിൽ നിന്നും 1000 ദിർഹവും, ഫോണും, ഇലക്ട്രോണിക് ഉപകരണ ങ്ങളും കളവുപോയി, ചില യാത്രക്കാരുടെ ബാഗുകൾ പൊട്ടിച്ചിട്ടുണ്ട്. അത്യാവശ്യം വിലപിടിപ്പുള്ള വസ്തുക്കൾ പൊട്ടിച്ച ബാഗുകളിൽ ഉണ്ടായിട്ടും കള്ളന്മാർ എടുക്കാതെ വെറുതെ വിട്ട വിചിത്രമായ സംഭവവും ഇന്ന് നടന്നു.

ദുബായിയിൽ നിന്നും ഇന്ന് രാവിലെ 7.20ന് കരിപ്പൂരിൽ ഇറങ്ങിയ എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ IX 344 എന്ന വിമാനത്തിൽ വന്ന യാത്രക്കാരെയാണ് പരക്കെ കൊള്ളയടിക്കപ്പെട്ടത്. താമരശ്ശേരി സ്വദേശിയായ അസീസ് അടക്കം ഒട്ടേറെ യാത്രക്കാ രുടെ വിലപിടിപ്പുള്ള വസ്തുക്കൾ എയർ ഇന്ത്യ വിമാനങ്ങളിൽ നിന്നാണ് കളവ് പോകുന്നത്.

ഗൾഫിൽ നിന്നും വിമാനം കയറുമ്പോൾ വിമാനത്തിന്റെ എൻട്രി പോയന്റിൽ നിന്നും ഹാന്റ് ബാഗേജുകൾ കാബിനിൽ കയറ്റാൻ അനുവദിക്കാതെ കാർഗ്ഗോ വിഭാഗത്തിലേക്ക് മാറ്റുന്നു.. വിമാനങ്ങളിലെ കാബിനുകൾ നിറയുമ്പോഴാണ് ഇങ്ങിനെ ചെയ്യുക. യാത്രക്കാരാണെങ്കിൽ വിലപിടിപ്പുള്ള വസ്തുക്കൾ ഹാന്റ് ബാഗേജിലാണ് സൂക്ഷിക്കുക.

ഈ വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എയർപ്പോർട്ട് വിഭാഗങ്ങളുമായി  ബന്ധപ്പെടുമ്പോൾ അവരെല്ലാം സ്വയം രക്ഷക്ക് ശ്രമിക്കുന്നു. കരിപ്പൂരിൽ നിന്നും കളവ് നടക്കുന്നില്ല എന്നും പറയുന്നു.  കരിപ്പൂരിൽ വിമാനത്തിന്റെ അടി ഭാഗത്ത് നിന്ന് കാർഗ്ഗോ ഇറക്കുന്ന ഭാഗത്തോ തൊഴിലാളികളിൽ വിശ്വാസ യോഗ്യമായ നിരീക്ഷണ സംവിധാനം ഏർപ്പാടാക്കണമെന്നാണ് ആവശ്യം. സുരക്ഷാ ഭീഷണിയാണിത്. യാത്രക്കാർക്കും, യാത്രക്കാരുടെ ബാഗേജിനും സുരക്ഷ നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന ഗൾഫ് യാത്രക്കാരാണ് കരിപ്പൂരിൽ അധികവും കൊള്ള ചെയ്യപെടുന്നത്, എയർ ഇന്ത്യ  ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്നതാണ് അനുഭവകഥ. എയർപ്പോർട്ടിലെ കൊള്ള ദുബായിയിലോ, വിമാന കൊള്ള ജി.സി.സി. രാഷട്രങ്ങളിലെ വിമാനത്താവളങ്ങളിലോ നടക്കുവാൻ സാധ്യതയില്ല.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.