ചർച്ച പരാജയം; സ്വകാര്യ ബസ് പണിമുടക്ക് തുടരും

സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. സമരം തുടരും. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു ചർച്ച.

ചര്‍ച്ചയ്ക്കിടെ പ്രതിഷേധവുമായി ഒരു വിഭാഗം ബസുടമകള്‍ രംഗത്തെത്തിയിരുന്നു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ബസുടമകള്‍ പ്രതിഷേധിച്ചത്. എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് വിളിക്കാത്തതിനാലാണ് പ്രതിഷേധം. ഏഴ് സംഘടനകളെ മാത്രമാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്

വിദ്യാർഥികളുടെ കണ്‍സഷൻ നിരക്ക് ഉയർത്തുക, മിനിമം ചാർജ് 10 രൂപയാക്കുക, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരിക, സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചത്. സർക്കാർ ബസ് ചാർജ് വർധിപ്പിച്ചെങ്കിലും പര്യാപ്തമല്ലെന്നാണ് ബസുടമകളുടെ നിലപാട്. ഈ രീതിയിൽ വ്യവസായം മുന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കിയാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

1 comment:

  1. കേരളത്തിന്റെ മാത്രം ശാപമാണിത്....
    നമ്മുടെ ഭരണത്തിന്റെ മാത്രം കുഴപ്പമാണ് എല്ലാറ്റിനും കാരണം... മൊത്തം മാരേണ്ടിരിക്കുന്നു ... അഴിമതികൾ മാത്രം കാട്ടുന്ന,കേരളം സമൂഹത്തെ എപ്പോഴും ക്രൂരമായി ഭരിച്ചു അവനവന്റെ പള്ള വീർപ്പിക്കുന്ന ഭരണാധികാരികളു,അവരുടെ അണികളും,എല്ലാം അറിഞ്ഞിട്ടും ഒന്നും മിണ്ടാതെ ഓട്ട് ചെയ്‌ത് മണ്ഡനാകുന്ന പ്രജകളും മാറേണ്ടിരിക്കുന്നു. എന്നാൽ മാത്രമേ ഏതൊക്കെ സമ്പൂർണമായി പരിഹരിക്കാൻ കസ്ഗിയു

    ReplyDelete

Powered by Blogger.