ബസ് സമരം തുടരുന്നു. വലഞ്ഞ് ജനം; 19 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം

കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന അപര്യാപ്‌തമെന്നു സ്വകാര്യ ബസ്‌ ഉടമകള്‍. മിനിമം ചാര്‍ജ്‌ പത്തു രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക്‌ യഥാര്‍ഥ യാത്രക്കൂലിയുടെ 50 ശതമാനമാക്കുക എന്നീ ആവശ്യങ്ങളുമായി ഇന്ന്‌ അനിശ്‌ചിതകാല സമരം തുടങ്ങി. 19 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്‌ചിതകാല നിരാഹാരം നടത്താനും കൊച്ചിയില്‍ ചേര്‍ന്ന സംയുക്‌തസമര സമിതി തീരുമാനിച്ചു.

മിനിമം ചാര്‍ജ്‌ ഒരു രൂപ വര്‍ധിപ്പിച്ച സര്‍ക്കാര്‍, വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വ്യക്‌തമായ തീരുമാനം പ്രഖ്യാപിച്ചില്ലെന്നു സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ഥികളാണ്‌. അവരുടെ നിരക്ക്‌ കൂട്ടാതെ ബസ്‌ വ്യവസായം നിലനില്‍ക്കില്ല. കണ്‍സഷന്റെ ഭാരം ബസുടമകളില്‍ കെട്ടിവയ്‌ക്കരുതെന്നു സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ്‌ എം. രാമചന്ദ്രന്‍ കമ്മിറ്റി നല്‍കിയ നിര്‍ദേശം പരിഗണിക്കപ്പെട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.