സംസ്ഥാനത്ത് ബസ്ചാർജ് കൂട്ടി; മിനിമം നിരക്ക് 8 രൂപ

സംസ്ഥാനത്ത് ബസ്ചാർജ് വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മിനിമം നിരക്ക്  ഏഴ് രൂപ‌യിൽനിന്ന് എട്ടു രൂപ‌യാക്കി‌യാണ് വർദ്ധിപ്പിച്ചത്.സിറ്റി ഫാസ്‌റ്റിന് എട്ടു രൂപ, ഫാസ്റ്റ് പാസ്ഞ്ചറിന് 11 രൂപ‌, സൂപ്പർ എക്സ്പ്രസിന്  15 രൂപ, ഹൈടെക് ലക്ഷ്വറിക്ക്  44 രൂപ, വോൾവോക്ക് 45 രൂപ‌ എന്നിങ്ങനെയാണ് പുതുക്കിയ മിനിമം നിരക്കുകൾ.

 മിനിമം നിരക്ക് 10 രൂപയാക്കണമെന്നാ‌യിരുന്നു ബസുടമകളുടെ ആവശ്യം. എന്നാല്‍ അത് അംഗീകരിക്കാനാകില്ലെന്നും ഒരു രൂപ വർദ്ധിപ്പിക്കാനെ പറ്റൂവെന്നും യോഗം തീരുമാനിച്ചു.ഇന്ധന നിരക്ക് വര്‍ധനവ് കാരണം ചാര്‍ജ് വര്‍ദ്ധനവ് അനിവാര്യമാണെന്ന് ബസുടമകൾ പറഞ്ഞിരുന്നു. 

നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതു മുന്നണി യോഗം ശുപാര്‍ശ ചെയ്തിരുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.