അഴീക്കോട് പാലിയേറ്റീവ് കെയറിന്റെ സഹായഹസ്തം കൈമാറി

സി. എച്ച്. സി. അഴീക്കോടും അഴീക്കോട്‌ ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഹോംകെയറിൽ പഞ്ചായത്തിലെ 4 വാർഡുകളിലുള്ള 4 കുടുംബങ്ങൾക്ക് പാലിയേറ്റീവ് പ്രവർത്തകരുടെ ശ്രമഫലമായി പ്രവാസി കൂട്ടായ്മയിൽ നിന്നും ലഭിച്ച 50, 000 രൂപ നൽകി.  ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് സി. പ്രസന്ന നിർവ്വഹിച്ചു.  ചടങ്ങിൽ പ്രവാസി പ്രതിനിധികളായ കെ. പി. ഹിരോഷ്, പുതിയേട്ടി സതീശൻ, 4 വാർഡിലെയും മെമ്പർമാരായ സി. രൂപ, അശോകൻ, സജീവൻ, പവിത്രൻ, പാലിയേറ്റീവ് പ്രവർത്തകരായ കെ. ജയശ്രീ, എ. സതീശൻ, ഐ. ആർ. പി. സി. വളണ്ടിയർമാരായ പ്രസീത, ശാന്ത എന്നിവരും പങ്കെടുത്തു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.