അ​ഴീ​ക്കോ​ട്ടെ ബോം​ബേ​റ്: മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

വ​ള​പ​ട്ട​ണം: അ​ഴീ​ക്കോ​ട് മേ​ഖ​ല​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​ക​ളും സി​പി​എം പ്ര​വ​ർ​ത്ത​ക​രു​മാ​യ സ​ജേ​ഷ് (30), ജി​ഷി​ത്ത് (20), ജി​തി​ൽ (23)എ​ന്നി​വ​രേ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വ​ള​പ​ട്ട​ണം എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​ത്രി ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ കാ​പ്പി​ലെ​പീ​ടി​ക​യി​ലെ ല​ജേ​ഷ്, നി​ഖി​ൽ എ​ന്നി​വ​ർ​ക്കാ​ണ് ബോം​ബേ​റി​ൽ പ​രി​ക്കേ​റ്റ​ത്. കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ് ഇ​വ​ർ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.