റാഞ്ചിയിൽ നടന്ന മുപ്പത്തിമൂന്നാമത് നാഷണൽ യൂനിഫെസ്റ്റ് പോസ്റ്റർ രചനയിൽ അഴീക്കോട് സ്വദേശിനിക്ക് ഒന്നാം സ്ഥാനം

റാഞ്ചിയിൽ നടന്ന മുപ്പത്തിമൂന്നാമത് നാഷണൽ  യൂനിഫെസ്റ്റിൽ കണ്ണൂർ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് പോസ്റ്റർ രചനയിൽ ഒന്നാം സ്ഥാനവും  കൊളാഷിൽ രണ്ടാം സ്ഥാനവും അഴീക്കോട് സ്വദേശിനി ശ്രേയ ഹരീന്ദ്രന്.

കണ്ണൂർ എസ് എൻ കോളേജ് എം കോം വിദ്യാർത്ഥിനിയായ ശ്രേയ, പ്രശസ്ത ചിത്രകാരൻ കുടുവൻ പ്രമോദ് മാഷിന്റെ ശിഷ്യയാണ്. അഴീക്കോട് തെരുവിലെ ശ്രീജ - ഹരീന്ദ്രൻ ദമ്പതികളുടെ മകളാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.