വാരഫലം: (25/02/2018 മുതൽ 03/03/2018 വരെ)

 മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം )
ആരോഗ്യം തൃപ്തികരമായിരിക്കും  , മംഗള വേളകളിൽ പങ്കെടുക്കും, സ്വസ്ഥതയും സമാധാനവും ഐശ്വര്യവും ഉണ്ടാവും, വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാൻ ഇടവരും,മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടാൻ അവസരമുണ്ടാകും


ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുതിയ സ്നേഹ ബന്ധങ്ങൾ ഉടലെടുക്കും, ആഗ്രഹങ്ങൾ സാധിക്കും, ഏകാഗ്രത വർധിക്കും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, പുത്രന്മാരുമായി സൗഹൃദ സംഭാഷണത്താൽ ആശ്വാസം തോന്നും, ബന്ധുക്കൾ വിരുന്ന് വരും, പുണ്യ തീർത്ഥയാത്രകൾ നടത്തും.സാമ്പത്തിക നീക്കിയിരിപ്പ് ഉണ്ടാവും.

മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്,  പ്രവർത്തന രംഗം മെച്ചപ്പെടും, വിദേശ ഉദ്യോഗത്തിന് അനുമതി ലഭിക്കും, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, കുടുംബങ്ങളുടെ ആവിശ്യങ്ങളും ധർമ്മ പ്രവൃത്തികളിലും സഹകരിക്കും, ദേവാലയ ദർശനത്താൽ ആശ്വാസമുണ്ടാകും,

 കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അനാവശ്യ ചിലവുകൾ നിയന്ത്രിക്കുക,ചില നിസ്സാര കാര്യങ്ങൾക്ക് തടസങ്ങൾ വന്നേക്കാം സഹോദരങ്ങളുമായി രമ്യതയിൽ കഴിയും, ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും, സന്താന സംരക്ഷണത്താൽ ആശ്വാസമുണ്ടാകും, വാഹന ഉപയോഗം കുറക്കണം, ഭക്ഷ്യ വിഷബാധ ഏൽക്കാതെ സൂക്ഷിക്കുക.

ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിദേശ ഉദ്യോഗത്തിന് നിയമനം ലഭിക്കും, ധർമ്മ പ്രവൃത്തികൾക്കും പുണ്യ പ്രവർത്തികൾക്കും, സമയം കണ്ടെത്തും,കുടുംബത്തിൽ സമാധാനം ഉടലെടുക്കും, ആശയ വിനിമയങ്ങളിൽ അപാകത വരാതെ ശ്രദ്ധിക്കുക, ജന്മ നാട്ടിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, വാഹനം മാറ്റിവാങ്ങാൻ തീരുമാനിക്കും,

 കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബങ്ങളാലോടൊപ്പം താമസിക്കാൻ തക്കവണ്ണം ഉദ്യോഗ മാറ്റമുണ്ടാകും, ഗൃഹ നിർമ്മാണം പൂർത്തീകരിക്കും, ആത്മാർത്ഥ ബന്ധുക്കൾ വിരുന്നുവരും, മംഗളകർമ്മങ്ങളിൽ സജീവ സാനിധ്യം വേണ്ടിവരും,വാത-പ്രമേഹ രോഗങ്ങൾ വർധിക്കും, അശ്രദ്ധകൊണ്ട് വീഴ്ച വരാം, വാഹന ഉപയോഗം കുറക്കണം,

 തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആരോഗ്യം തൃപ്തികരമായിരിക്കും, വീഴ്ചകൾ  വരാതെ  സൂക്ഷിക്കുക, അസുഖത്താൽ  അവധിയെടുക്കേണ്ടിവരും, മാതാവിനെ കാണുവാനുള്ള യാത്ര മാറ്റിവെക്കേണ്ടിവരും, ജീവിത പങ്കാളിയുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും, ഗൃഹോപകരണങ്ങൾ മാറ്റിവാകും.

വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പണമിടപാടുകളിൽ സൂക്ഷിക്കണം  കടം കൊടുക്കരുത്, ഉപകാരം ചെയ്തവരിൽനിന്ന് വിപരീത പ്രതികരണങ്ങൾ വന്നു ചേരും, നിസ്സാര കാര്യങ്ങൾക്ക്പോലും തടസം വരാം, വാഹന ഉപയോഗം നിയന്ത്രിക്കണം, കഫ രോഗങ്ങൾ വർധിക്കും, നിലനിൽപിനായി അലസനായ ജോലിക്കാരെ പിരിച്ചുവിടും.

ധനു : (മൂലം, പൂരാടം, ഉത്രാടം  കാൽഭാഗം)
മംഗള കർമ്മങ്ങൾക്ക് നേതൃത്വം നൽകും, പ്രധാനപ്പെട്ട തീരുമാനങ്ങൾ സ്വീകരിക്കുവാൻ ബന്ധു സഹായം തേടും, വിദ്യാർത്ഥികൾക്ക് ഉന്മേഷം വർധിക്കും, ഉദരരോഗം വർധിക്കും, യാത്ര മാറ്റിവെക്കേണ്ടിവരും, അന്യർക്ക് വേണ്ടി പ്രവർത്തിച്ചാൽ വിജയിക്കും, പറയുന്ന വാക്കുകൾ ഫലപ്രദമായി തീരും, പുതിയ സ്നേഹ ബന്ധങ്ങൾ ഉടലെടുക്കും.

മകരം:  (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തും, മംഗളകർമ്മ ങ്ങളിൽ പങ്കെടുക്കും, ആരോഗ്യം തൃപ്തികരമായിരിക്കും, വ്യവസ്ഥകൾ പാലിക്കും, ഹൃദയ- നാഡി രോഗങ്ങൾ വർധിക്കും, വാഹന ഉപയോഗം കുറക്കണം, സാമ്പത്തിക വിഷയങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി നിൽക്കുക, പരാമർശങ്ങൾ കേൾക്കുവാൻ ഇടവരും.

 കുംഭം:  ( അവിട്ടം അവസാന പകുതിയും  , ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗവും)
ധർമ്മ പ്രവർത്തികൾക്കും പുണ്യ പ്രവർത്തികൾക്കും സഹകരിക്കും, അധികാര പരിധി വർധിക്കും, അന്യരുടെ ഉയർച്ചയിൽ സന്തോഷമുണ്ടാകും, തൊഴിൽ മേഖലയോടനുബന്ധിച്ച യാത്ര മാറ്റിവെക്കേണ്ടിവരും, കർമ്മ മണ്ഡലങ്ങളിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാകും, മാതാപിതാക്കളുടെ ആവിശ്യങ്ങൾ നിറവേറ്റും.

 മീനം: (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആരോഗ്യം തൃപ്തികരമായിരിക്കും, കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും, അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്, തീർത്ഥയാത്ര പോകാൻ അവസരമുണ്ടാകും, ഭൂമിവാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്തു കരാർ എഴുതും, മംഗള കർമ്മങ്ങളിലും, മംഗള വേളകളിലും പങ്കെടുക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.