വാരഫലം: (18/02/2018 മുതൽ 24/02/2018 വരെ)

 മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം )
പണമിടപാടുകളിൽനിന്നു മാറിനിൽക്കണം വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം  പുതിയ തൊഴിൽ മേഖലകൾ വന്നു ചേരും വിദ്യാർത്ഥികൾക്ക് നല്ല അവസരം വന്നുചേരും ഉപരിപഠനം പൂർത്തിയായി ജോലിയിൽ ചേരും

 ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ചെലവുകൾ നിയന്ത്രിക്കുക പുതിയ തൊഴിൽ മേഖലകൾ ഏറ്റെടുക്കും വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അവസരങ്ങൾ വന്നുചേരും ആരാധനാലയദർശനത്താൽ നേർന്ന  വഴിപാടുകൾ ചെയ്യും

മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിദേശ യാത്രക്ക് അനുമതി ലഭിക്കും കുടുംബ ജീവിതത്തിൽ സമാധാനവും സ്വസ്ഥതയും ഉണ്ടാകും ഉപരിപഠനത്തിനു അവസരം വന്നുചേരും ഈശ്വരപ്രാർത്ഥനകൾ സാധ്യമാകും

 കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും പൂർവികസ്വത്തു കൈവശം വന്നുചേരും സാമ്പത്തിക വരുമാനം വർദ്ധിക്കും വിദഗ്ദ്ധ ചികിത്സകളാൽ രോഗശമനമുണ്ടാകും വസ്തുതർക്കത്തിന് പരിഹാരം കണ്ടെത്തും പുതിയ ബന്ധങ്ങൾ ഉടലെടുക്കും

ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സംയുക്തസംരംഭകളിൽനിന്നു പിൻമാറിനിൽക്കണം വിദേശത്ത് പോകുവാൻ അവസരം വന്നുചേരും ഗൃഹനിർമ്മാണം പൂർത്തീകരിക്കും അഹംഭാവം ദുഃശീലവും  ഒഴിവാക്കുക നാഡിരോഗത്തിന് ചികിത്സ തേടും മംഗലവേളയിൽവെച്ചു മഹത്‌വ്യക്തികളെ പരിചയപ്പെടും


 കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തറവാട്ടിൽ നിന്ന് മാറിത്താമസിക്കും അതിരുകടന്ന ആവേശം അബദ്ധങ്ങൾ വരുത്തിവെക്കും മംഗളകർമ്മങ്ങളിൽ പങ്കെടുക്കും മനസ്സിന് സ്വസ്ഥതയും സമാധാനവും ഉണ്ടാകും അവഗണിക്കപ്പെട്ടകാര്യങ്ങൾ പരിഗണിക്കപ്പെടും വസ്തു തർക്കം പരിഹരിക്കും

 തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം വന്നുചേരും അർഹമായ സ്ഥാനക്കയറ്റം ലഭിക്കും  പുതിയ  പാഠ്യ പദ്ധതിയിൽ ചേരും മനസ്സിന് സ്വസ്ഥതയും സമാധാനവും ഉണ്ടാകും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തും

 വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും വാക്കും പ്രവർത്തിയും ഫലപ്രദമാകും വിദ്യാർത്ഥികൾക്ക് സർവ്വകാര്യവിജയവും അംഗീകാരവും ലഭിക്കും ഗൃഹനിർമ്മാണത്തിനു പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങും മാതാപിതാക്കളുടെ ഇഷ്ട്ടങ്ങൾ സാധിച്ചു കൊടുക്കും ആശയവിനിമയങ്ങളിൽ അപാകത വരാതെ ശ്രദ്ധിക്കണം

ധനു : (മൂലം, പൂരാടം, ഉത്രാടം  കാൽഭാഗം)
മാതാപിതാക്കളെ അനുസരിക്കുക നിലനിൽപ്പിനു ആധാരമായ തെഴിലിൽ ഏർപ്പെടും ജീവിതഗതിയിൽ അനുകൂലമായ പരിവർത്തനങ്ങൾ കണ്ടുതുടങ്ങും മഹാരഥന്മാരുടെ വാക്കുകൾ സ്വീകരിക്കുവാൻ നിർബന്ധിതനാവും വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും

 മകരം:  (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സംഭവബഹുലമായ വിഷയങ്ങളെ ലാഘവത്തോടെ അഭിമുഖീകരിക്കുവാനിടവരും പ്രലോപനങ്ങൾ പലതും വന്നുചേരുമെങ്കിലും അകപ്പെടാതെ സൂക്ഷിക്കണം അനാവശ്യകാര്യങ്ങൾ ചിന്തിക്കുന്ന പ്രവണത ഒഴിവാക്കുക മാതാപിതാക്കളുടെ അനുഗ്രഹത്താൽ മാർഗ്ഗതടസ്സങ്ങൾ മാറിക്കിട്ടും

 കുംഭം:  ( അവിട്ടം അവസാന പകുതിയും  , ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗവും)
സാമ്പത്തിക വരുമാനം കുറയും നിലവിലുള്ള പദ്ധതി ഉപേക്ഷിക്കും ചിലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും ഭക്ഷ്യവിഷബാധയേക്കാതെ സൂക്ഷിക്കണം പുതിയ ഭരണസംവിധാനം അവലംബിക്കും സഹപ്രവർത്തകരോട് സഹാനുഭൂതി നല്ലതാണെകിലും കർത്തവ്യബോധത്തിൽ നിന്നും വ്യതിചലിക്കരുത്

 മീനം: (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).*
തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും പുതിയ ഉദ്യോഗത്തിനു വഴിയൊരുക്കും അവധിയെടുത്തു ആരാധനാലയദർശനം നടത്തും ദമ്പതികൾക്ക് അവരുടെ ഇഷ്ടത്തിന് ഉദ്യോഗമാറ്റം ലഭിക്കും അർഹിക്കുന്ന അംഗീകാരം എല്ലാമേഖലകളിൽനിന്നു ലഭിക്കും


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.