ശു​ഹൈ​ബ് വ​ധ​ക്കേ​സ്: കൊ​ല​യാ​ളി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ല്‍

ക​ണ്ണൂ​ര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ട​യ​ന്നൂ​രി​ലെ ശു​ഹൈ​ബി (29) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ലാ​യി. കൊ​ല​യാ​ളി സം​ഘ​ത്തി​ല്‍ അം​ഗ​മാ​യി​രു​ന്ന ക​ണ്ണൂ​ര്‍ തി​ല്ല​ങ്കേ​രി സ്വ​ദേ​ശി ജി​തി​ന്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി.

എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ന്‍​വ​ര്‍ സാ​ദ​ത്ത് (24), കെ. ​അ​ഖി​ല്‍ (24), ടി.​കെ. അ​ഷ്ക​ര്‍ (25) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​ര്‍​ണാ​ട​ക​യി​ലെ വീ​രാ​ജ്പേ​ട്ട​യി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ അ​ന്‍​വ​ര്‍ എ​സ്‌എ​ഫ്‌ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ സ​ഹോ​ദ​ര​നാ​ണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.