അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ മാസം മധ്യത്തോടെ യാത്രാവിമാനം പരീക്ഷണപറക്കല്‍ നടത്തും.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ മാസം മധ്യത്തോടെ യാത്രാവിമാനം പരീക്ഷണപറക്കല്‍ നടത്തും. ഇതിനുള്ള തീയ്യതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. ഈ മാസം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വിവിധ അനുമതികള്‍ ലഭിക്കുന്നതോടെ സെപ്റ്റംബറില്‍ വാണിജ്യ സര്‍വ്വീസ് നടത്തുവാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 2016 ഫിബ്രവരി 29 ന് വ്യോമസേനയുടെ ഡോണിയര്‍ 228 വിമാനം ഉപയോഗിച്ച് വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. മൂര്‍ഖന്‍പറമ്പില്‍ വിമാനത്താവള അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കനത്തമഴ, വിവിധ സമരങ്ങള്‍ എന്നിവ കാരണം നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.