കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നാരോപിച്ച്‌​ കണ്ണൂരില്‍ ബിഹാര്‍ സ്വദേശിയെ ക്രൂരമായി മര്‍ദിച്ചു

കണ്ണൂര്‍ മാനന്തേരിയിലാണ് ബീഹാര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ കൂട്ടമായി മര്‍ദിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ചോട്ടു എന്നു പേരുള്ള​ ബിഹാര്‍ സ്വദേശിയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്​.

നാട്ടുകാർ യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി കുട്ടികളെ കടത്തുന്നയാളെ പിടികൂടി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്​റ്റ്​ ചെയ്​തിരുന്നു. ഒരു കുട്ടിക്ക്​ നാല്​ ലക്ഷം രൂപ വരെ വില ലഭിക്കും എന്ന തരത്തിലുള്ള വിവരങ്ങൾ​ ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്​തതില്‍ നിന്നും ലഭിച്ചതെന്നും സാമൂഹിക മാധ്യമങ്ങളില്‍ പറയുന്നുണ്ട്​. മര്‍ദ്ദിച്ചതിന്​ ശേഷം യുവാവിനെ കണ്ണവം പൊലീസ്​ സ്​റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

​എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന്​ തെളിവൊന്നും ലഭിച്ചില്ലെന്ന്​ യുവാവിനെ ചോദ്യം ചെയ്​ത പൊലീസ്​ ​ അറിയിച്ചു. പരസ്​പരം ബന്ധമില്ലാതെ​ സംസാരിച്ച ഇയാള്‍ക്ക്​ മാനസിക രോഗമുള്ളതായി​ സംശയിക്കുന്നുണ്ടെന്നും പൊലീസ്​ പറഞ്ഞു. യുവാവി​​​ന്റെ കയ്യില്‍ നിന്നും കണ്ണാടിപറമ്പ്‌​ സ്വദേശിയുടെ എ.ടി.എം കാര്‍ഡ്​, ഒരു ആധാര്‍ കാര്‍ഡി​​ന്റെ കോപ്പി എന്നിവ​ ലഭിച്ചതായും പൊലീസ്​ കൂട്ടിച്ചേര്‍ത്തു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.