ശ്രീദേവിയുടേത് അപകടമരണം; ഫോറൻസിക് റിപ്പോർട്ട് 
നടി ശ്രീദേവിയുടെ മരണത്തെ ചൊല്ലിയുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ശ്രീദേവി മരിച്ചത് ബാത്ടബ്ബില്‍ മുങ്ങിയാണെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നേരത്തെ ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നുള്ള ഫോറന്‍സിക് പരിശോധന ഫലം പുറത്ത് വന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ദുബായിലെ ഹോട്ടലിലെ കുളിമുറിയിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബോധരഹിതയായി വെള്ളത്തില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന ഫോറന്‍സിക് റിപോര്‍ട്ടില്‍ പറയുന്നത്.

ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.