നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കടലായി അവേരയിലെ തെക്കെയില്‍ ഷാജി(38)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറര മണിയോടെ അവേരക്കടുത്ത ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരണം. ഒപ്പമുണ്ടായിരുന്ന ബന്ധുവായ ഷിബു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഷിബുവിന് ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമിക ശുശ്രൂഷ നല്‍കി. കുമാരന്‍-രാധ ദമ്പതികളുടെ മകനാണ് മരിച്ച ഷാജി. ഭാര്യ: രശ്മി. മക്കള്‍: അനാമിക, അഭയ്. സഹോദരങ്ങള്‍: ഷൈജ, ഷൈമ. മൃതദേഹം സിറ്റി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.