ബസ് മറിഞ്ഞ് നഴ്‌സിങ് വിദ്യാർഥികൾക്ക് പരിക്ക്

എരുമേലി: നഴ്‍സിങ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് ഇരുപത് പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് എരുമേലി അസീസി ഹോസ്‍പിറ്റലിലെ വിദ്യാർഥിനികൾ സഞ്ചരിച്ച കോളജ് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.
കാഞ്ഞിരപ്പളളി ജനറലാശുപത്രിയിലെ ട്രെയിനിങ്ങിനു ശേഷം തിരിച്ച് പോകുന്നതിനിടെയാണ് അപകമുണ്ടായത്.
ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായിട്ടുള്ള ശ്രമത്തിനിടെ ബസ് വെട്ടിച്ച് മാറ്റിയതാണ് അപകടത്തിന് കാരണം. എരുമേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ചികിത്സക്ക് ശേഷം ഇരുപത്തിയാറാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.