ബംഗളുരുവിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

ബെംഗളൂരു ∙ ബൈക്ക് അപകടത്തിൽ പരുക്കേറ്റു ചികിൽസയിലിരുന്ന കണ്ണൂർ ചെമ്പേരി അരീക്കമല കുമ്പുവേലിൽ ആശിഷ് സിറിയക് (26) മരിച്ചു. ബെംഗളൂരു ജയനഗർ ഓങ്കോളജി ഇന്റർനാഷനൽ ആശുപത്രിയിൽ നഴ്സായിരുന്ന ആശിഷ് ഓടിച്ച ബൈക്ക് ഞായറാഴ്ച രാത്രി ബെന്നാർഘട്ടെ റോഡിലെ ഗൊട്ടിഗെരേയിൽ ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റു നിംഹാൻസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം ഇന്ന് 9.30നു ദീപഗിരി സെന്റ് തോമസ് പള്ളിയിൽ. പിതാവ്: സിറിയക്. മാതാവ്: മേരി.  സഹോദരി: അഞ്ജു (മുംബൈ).

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.