പ​യ്യ​ന്നൂ​രി​ൽ പെ​ട്രോ​ളി​യം സം​ഭ​ര​ണ ശാ​ല ആ​രം​ഭി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ൽ പെ​ട്രോ​ളി​യം സം​ഭ​ര​ണ ശാ​ല ആ​രം​ഭി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​ന്ധ​ന സം​ഭ​ര​ണ​ശാ​ല​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചു. ജ​ന​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​ഞ്ഞ പ​ദ്ധ​തി​ക്ക് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​ക​രു​തെ​ന്ന് സ​മ​ര സ​മി​തി​യാ​യ നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത​ട സം​സ​ര​ക്ഷ​ണ സ​മി​തി സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. റെ​യി​ലി​നും പു​ഴ​യ്ക്കു​മി​ട​യി​ലെ ക​ണ്ട​ങ്കാ​ളി ത​ലോ​ത്ത് വ​യ​ലി​ല്‍ നൂ​റേ​ക്ക​റോ​ളം വ​യ​ലും ത​ണ്ണീ​ര്‍​ത​ട​ങ്ങ​ളും നി​ക​ത്തി കേ​ന്ദ്രീ​കൃ​ത പെ​ട്രോ​ളി​യം സം​ഭ​ര​ണ​ശാ​ല സ്ഥാ​പി​ക്കാ​നു​ള്ള ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം ക​മ്പ​നി​യു​ടെ നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പെ​ട്ടു.
തൊ​ഴി​ല്‍ ന​ല്‍​കു​മെ​ന്നും റോ​ഡ് ഗ​താ​ഗ​തം സു​ഖ​ക​ര​മാ​കു​മെ​ന്നു​മു​ള്ള ക​മ്പ​നി​യു​ടെ ക​ള്ള​വാ​ദ​ങ്ങ​ള്‍​ക്ക് ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ചൂ​ട്ടു​പി​ടി​ക്ക​രു​ത്. സ​ര്‍​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം നി​ൽ​ക്കേ​ണ്ട​വ​രാ​ണ്. മ​ഹാ​രാ​ഷ്ട്ര താ​നെ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യാ​യ അ​ള്‍​ട്രാ​ടെ​ക് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി ത​യാ​റാ​ക്കി​യ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​അ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ 22ന് ​ചേ​ര്‍​ന്ന ഹി​യ​റിം​ഗി​ൽ ജ​നം ത​ള്ളി​യ​താ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ല്‍ ടി.​പി.​പ​ത്മ​നാ​ഭ​ന്‍, അ​ത്താ​യി ബാ​ല​ന്‍, എം.​സു​ധാ​ക​ര​ന്, അ​പ്പു​ക്കു​ട്ട​ന്‍ കാ​ര​യി​ല്‍, ഹ​രി ച​ക്ക​ര​ക്ക​ല്‍, എ​ന്‍.​സു​ബ്ര​ഹ്മ​ണ്യ​ന്‍, കെ.​വി.​സു​രേ​ന്ദ്ര​ന്‍, വി​നോ​ദ്കു​മാ​ര്‍ രാ​മ​ന്ത​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.