കെ. ​സു​ധാ​ക​ര​ന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എതി​രേ 48 മ​ണി​ക്കൂ​ർ ഉ​പ​വാ​സം നാളെ അവസാനിക്കും

കണ്ണൂർ: കോൺഗ്രസ്‌ രക്തസാക്ഷി കുടുംബങ്ങൾക്കെതിരെയുള്ള കെ സുധാകരന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ഇരകളുടെ സത്യാഗ്രഹ സമരം കണ്ണൂരിൽ ആരംഭിച്ചു. കണ്ണൂർ സ്റ്റേഡിയം കോർണറിൽ ആരംഭിച്ച 48 മണിക്കൂർ സത്യാഗ്രഹ സമരം സമരത്തിൽ അക്രമങ്ങളിൽ പങ്കെടുത്ത് പരിക്കേറ്റ ഇരകളും ബന്ധുക്കളുമാണ് പങ്കെടുക്കുന്നത്. കെ സുധാകരന്റെ മുൻ ഡ്രൈവറും ഡിസിസി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുവിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. കെ സുധാകരനുമായി തെറ്റിപിരിഞ്ഞ പ്രശാന്ത് ബാബു നേരത്തെയും സുധകാരനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കണ്ണൂർ  എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  കെ സുധാകരൻ കഴിഞ്ഞ ഒമ്പത് ദിവസമായി നിരാഹാരത്തിലായിരുന്നു. ഇന്ന് നിരാഹാരം അവസാനിപ്പിച്ച സാഹചര്യത്തിലാണ് സുധാകരനെതിരെ സമരവുമായി മുൻ കോൺഗ്രസ് പ്രവർത്തകർ സമ\രത്തിനിറങ്ങിയത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.